General News

പള്‍സര്‍ സുനിയേയും കൂട്ടാളികളേയും വീണ്ടും ചോദ്യം ചെയ്യുന്നു

Sat, Jul 08, 2017

Arabianewspaper 480
പള്‍സര്‍ സുനിയേയും കൂട്ടാളികളേയും വീണ്ടും ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയേയും ജയിലില്‍ വെച്ച് പരിചയപ്പെട്ട വിഷ്ണു, സുനില്‍ എന്നിവരേ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു.

മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. ക്വട്ടേഷന്‍ ആക്രമണമാണിതെന്ന് പോലീസ് സംശയലേശമന്യേ തെളിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇതിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ പോലീസിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചില്ല.

നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും ഇതുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ദിലീപിന്റെ മാനേജരും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ ചെയ്‌തെങ്കിലും നിങ്ങള്‍ എന്തു വേണെ ചെയ്‌തോ എന്നെ വിളിക്കേണ്ട എന്നാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പറഞ്ഞത്.

പള്‍സര്‍ സുനിയ പണം കൊടുത്ത് ഒതുക്കാതെ കേസിനു പൊയ്‌ക്കോ എന്നു അപ്പുണ്ണി ടെലിഫോണില്‍ പറഞ്ഞതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇതിനു പിന്നില്‍ ദിലീപിന്റെ ശത്രുക്കളാകാമെന്നും ക്വട്ടേഷന്‍ ദിലീപ് പറഞ്ഞിട്ടാണെന്ന് പള്‍സര്‍ സുനിയെ ബോധ്യപ്പെടുത്തിയതുമാകാമെന്ന് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം കരുതുന്നു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ