General News

മാതാപിതാക്കളെ തല്ലിക്കൊന്ന് കിണറ്റിലിട്ടു, പശ്ചാത്താപമില്ലാതെ മകന്‍

Sat, Jul 08, 2017

Arabianewspaper 480
മാതാപിതാക്കളെ തല്ലിക്കൊന്ന് കിണറ്റിലിട്ടു, പശ്ചാത്താപമില്ലാതെ മകന്‍

വയോധികരായ മാതാപിതാക്കളെ വടിക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊട്ടക്കിണറ്റിലിട്ട മകനെ പോലീസ് വിശദമായി ചോദ്യം ചെയ്തു


തന്റെ മകനെ നോക്കാന്‍ ഇവര്‍ തയ്യാറാകാതിരുന്നതാണ് വഴക്കും ലഹളയും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്ന് മകന്‍ മാത്യു ജോ്ണ്‍ പറഞ്ഞു.


ഭാര്യ ജോലിക്കു പോകുന്നതു മൂലം കുഞ്ഞിനെ നോക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മാത്യൂ മാതാപിതാക്കളോട് പറഞ്ഞിരുന്നു.


എന്നാല്‍, പ്രായാധിക്യവും അനാരോഗ്യവും മൂലം തങ്ങള്‍ക്ക് കഴിയില്ലെന്ന് ഇവര്‍ മകനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് മാത്യു ക്ഷുഭിതനായത്. പിതാവു ജോണുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മാത്യം വടിയെടു്ത്ത് തലയ്ക്കടിക്കുകയുമായിരുന്നു. ഒച്ച കേട്ട് ഓടിയെത്തിയ അമ്മ ലാലമ്മയേയും മാത്യു അടിച്ചിട്ടു.


മരിച്ചെന്ന് മനസിലാക്കിയതോടെ മൃതദേഹം വെട്ടി നുറുക്കി തള്ളാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റില്‍ എറിഞ്ഞു.


എന്നാല്‍, മഴ പെയ്തതു മൂലം വെള്ളം കെട്ടുകയും കിണറില്‍ വെള്ളം പൊങ്ങി ജഡങ്ങളില്‍ നിന്ന് ദുര്‍ഗന്ധം ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മണ്ണു മാന്തി ഉപയോഗിച്ച് കിണര്‍ മൂടാന്‍ മാത്യം ഏര്‍പ്പാടാക്കി. ദുര്‍ഗന്ധം നായ ചത്തതിനെതുടര്‍ന്നാണ് മാത്യു തൊഴിലാളികളെ പറഞ്ഞു ബോധ്യപ്പെടുത്തി


മാതാപിതാക്കള്‍ ധ്യാനം കുൂടാന്‍ പോയെന്നാണ് മാത്യു പറഞ്ഞത്. പതിനൊന്ന് ദിവസത്തിനു ശേഷമാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. വിദേശത്തുള്ള മറ്റൊരു മകന്‍ മാതാപിതാക്കളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാത്യുവിനെ സംശയിച്ചതും അറസ്റ്റു ചെയ്തതും.


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ