General News

ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ല- രാജകുടുംബം

Sat, Jul 08, 2017

Arabianewspaper 363
ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ല- രാജകുടുംബം

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് തിരുവിതാം കൂര്‍ രാജകുടുംബം അറിയിച്ചു. തങ്ങളുടെ സമ്മതത്തോടെ ബി നിലവറ തുറക്കാനാവില്ല.


ഇതുവരെ തുറക്കാത്ത നിലവറ അകാരണമായി തുറക്കുന്നതിനോട് യോജിക്കാനാവില്ലെന്നും രാജകുടുംബം അറിയിച്ചു. ദേവഹിതം നോക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ക്ഷേത്രം തന്ത്രിയും രാജകുടുംബത്തിന്റെ നിലപാടിനോട് യോജിക്കുന്നുവെന്ന് അറിയിച്ചു.


ബി നിലവറ മുമ്പ് പലതവണ തുറന്നിട്ടുണ്ടെന്ന് സിഎജി വിനോദ് റായി റിപ്പോര്‍ട്ടു ചെയ്തത് അര്‍ദ്ധ സത്യമാണെന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. ബി നിലവിറയിലെ പൂമുഖത്തുള്ള ചെറിയ അറയാണ് തുറന്നിട്ടുള്ളത് ഇതിനു പിന്നിലാണ് ബി നിലവയിലെ മുഖ്യ അറ ഇതിന് താഴോ താക്കോലോ ഇല്ല.


വാതില്‍ ദ്വാരം ഉണ്ടെങ്കിലും ഇത് പൊളിച്ചു വേണം അകത്തു കടക്കാന്‍ നിലവറ ബലപ്രയോഗത്തിലൂടെ തുറന്നാലുള്ള ഭവിഷ്യത്തുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും രാജകുടുംബാംഗം പറഞ്ഞു.


രാജകുടുംബത്തിലെ ആര്‍ക്കും ഈ നിലവറ തുറന്നതായി ഓര്‍മയിയിലില്ല. സുപ്രീം കോടതിയില്‍ ഈ വാദങ്ങള്‍ ശക്തമായി ഉന്നയിക്കും. ബി നിലവറ തുറക്കാന്‍ കഴിഞ്ഞ ദിവസം വീണ്ടും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.


ഇക്കാര്യത്തില്‍ രാജകുടുംബത്തിന്റെ അഭിപ്രായം സുപ്രീം കോടതി ചോദിച്ചിരുന്നു. വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് രാജകുടുംബം വാദിക്കുന്നത്. എന്നാല്‍, സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് സുപ്രീം കോടതി പറയുന്നത്.


ക്ഷേത്രത്തിന്റെ സ്വത്തുക്കളായ അമൂല്യ രത്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നും ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും കാണിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് ക്ഷേത്രത്തിലെ ബി നിലവറ ഒഴികെയുള്ള അഞ്ചു നിലവറകള്‍ തുറന്ന് എണ്ണി തിട്ടപ്പെട്ടുത്തിയിരുന്നു. എ ബി എന്നീ നിലവറകളിലാണ് ക്ഷ്രേത്രത്തിന്റെ അമൂല്യ നിധി ശേഖരം ഉള്ളത്. ഇതില്‍ എ നിലവറ തുറന്നിരുന്നു. ഇതില്‍ ഒന്നേ കാല്‍ ലക്ഷ്യം കോടിയുടെ അമൂല്യ നിധി ശേഖരണമാണ് കണ്ടെത്തിയത്.


ഇതോടെ ക്ഷ്രേത്രത്തിന് കനത്തു സുരക്ഷ ഏര്‍പ്പാടാക്കി. ബി നിലവറയിലും അമൂല്യമായ നിധിയുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, ഇത് നിലവറയല്ലെന്നും ശത്രുക്കളുടെ ആക്രമണ സമയത്ത് രാജകുടുംബാംഗങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള രഹസ്യ ഗുഹയാണെന്നും പഴമക്കാര് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ