General News

ഭീകരസംഘടനയില്‍ ചേര്‍ന്ന മലയാളികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Fri, Jul 07, 2017

Arabianewspaper 377
ഭീകരസംഘടനയില്‍ ചേര്‍ന്ന മലയാളികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഐഎസില്‍ ചേരാന്‍ കാസര്‍ഗോഡ് , പാലക്കാട് എന്നിവടങ്ങളില്‍ നിന്നും പോയ മലയാളികളായ ചിലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുര്‍ഷിദ് മുഹമദ് ഷജീര്‍ അബ്ദുള്ള, യഹിയ, ഹഫിസുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.


പാലക്കാട് സ്വദേശിയായ യഹിയയുടെ സഹോദരന്റെ മൃതദേഹവും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കോഴിക്കോട്. വണ്ടൂര്‍, കഞ്ചിക്കോട്, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് കൊല്ലപ്പെട്ടവര്‍.


കേരളത്തില്‍ നിന്നുള്ള ജിഹാദികളെന്ന രീതിയില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഭീകര സംഘടന പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം എന്‍ഐഎ അന്വേഷി്ച്ചു വരികയാണ്.


ഭീകരസംഘടനയില്‍ ചേരാന്‍ സിറിയയിലേക്ക് പോയവരാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. നാലു പേര്‍ അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ടിരുന്നു. ഇതോടെ പത്തൊമ്പത് പേരില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Tags : ISIS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ