General News

ഭൂമികുംഭകോണം : ലാലുവിനും കുടുംബത്തിനുമെതിരെ സിബിഐ കേസ്

Fri, Jul 07, 2017

Arabianewspaper 420
ഭൂമികുംഭകോണം : ലാലുവിനും കുടുംബത്തിനുമെതിരെ സിബിഐ കേസ്

പത്തുവര്‍ഷം മുമ്പ് റെയില്‍ മന്ത്രിയായിരുന്നപ്പോള്‍ കരാറുകള്‍ നല്‍കിയതിലെ അഴിമതിയില്‍ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും മകനും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും എതിരെ കേസ് എടുത്തിരിക്കുന്നത്.


റെയില്‍ വേ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.


റാഞ്ചിയിലും പുരിയിലും റെയില്‍ വേ പുറമ്പോക്കു സ്ഥലത്ത് ഹോട്ടലും മറ്റും നിര്‍മിക്കാനാണ് ടെണ്ടര്‍ വിളിച്ചത്. എന്നാല്‍, മാനദണ്ഡങ്ങള്‍ മറികടന്ന് ഇഷ്ടക്കാര്‍ക്ക് ലാലു ഇത് നല്‍കി. ഇന്ത്യന്‍ റെയില്‍വേ ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് കരാര്‍ നല്‍കിയത്.


സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 15.45 ഉം 9.96 ഉം കോടികള്‍ക്ക് യഥാക്രമം റാഞ്ചിയിലേയും പുരിയിലേയും റെയില്‍ വേ പുറമ്പോക്കു സ്ഥലങ്ങള്‍ പതിനഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തത്. ഇതിനു പകരമായാണ് ലാലുവിന് രണ്ടേക്കര്‍ ഭൂമി നല്‍കിയത്.


ലാലുവിന്റെ ബെനാമിയായ പ്രേം ചന്ദ് ഗുപ്തയുടെ കടലാസു കമ്പനിക്കാണ് ഭൂമി കൈമാറിയത്. ഐആര്‍സിടിസിയുടെ എംഡിയും മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


അതേസമയം, ലാലുവിനെതിരായ കേസ് ഗുഡാലോചനയും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലുമാണെന്ന് രാഷ്ട്രീയ ജനതാ ദള്‍ ആരോപിക്കുന്നു. ആദായ നികുതി വെട്ടിപ്പു കേസില്‍ ലാലുവിന്റെ മകളും രാജ്യ സഭാ എംപിയുമായ മിസ ഭാരതിയെ ചോദ്യം ചെയ്തിരുന്നു. ആയിരം കോടിയുടെ ബെനാമി ഇടപാടുകളാണ് മിസ ഭാരതിക്കെതിരെ ആരോപിച്ചിരിക്കുന്നത്.


കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്ക് നേരിട്ടിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ