General News

സൗദി : പ്രവാസി കുടുംബ നികുതി പ്രതിമാസം 100 റിയാല്‍

Fri, Jul 07, 2017

Arabianewspaper 405
സൗദി : പ്രവാസി കുടുംബ നികുതി പ്രതിമാസം 100 റിയാല്‍

സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ വീതം കുടുംബ ലെവി അടയ്ക്കുന്നത് നിലവില്‍ വന്നു.


ജൂലൈ ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികളെയാണ് ഇത് ബാധിക്കുക. അതേസമയം, വീസയുള്ള കുടുംബാംഗത്തിന് ലെവി ബാധകമല്ല. ആശ്രിത വീസയിലുള്ളവര്‍ക്ക് മാത്രമാണ് നികുതി അടയ്‌ക്കേണ്ടത്.


സൗദിയില്‍ 1.1 കോടി പ്രവാസികളാണുള്ളത്. ഇവരില്‍ 23 ലക്ഷം പേര്‍ ആശ്രിത വിസയില്‍ ഉള്ളവരാണ്. എല്ലാവര്‍ഷവും 100 റിയാല്‍ വീതം വര്‍ദ്ധിച്ച് 2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം 4800 റിയാലായി പ്രതിവര്‍ഷ നികുതി മാറും.


ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ബഡ്ജറ്റ് കമ്മി നികത്താനാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍ സൗദി അറേബ്യ തേടിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ