General News

കോഹ് ലി നിറഞ്ഞാടി, ഇന്ത്യക്ക് ജയം, പരമ്പര

Fri, Jul 07, 2017

Arabianewspaper 435
കോഹ് ലി നിറഞ്ഞാടി, ഇന്ത്യക്ക് ജയം, പരമ്പര

ചാന്യന്‍സ് ട്രോഫി നഷ്ടപ്പെടുത്തിയതിന്റെ കേട് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പരിഹരിച്ചു വിന്‍ഡീസിനെതിരായ പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി. (3-1)


സ്‌കോര്‍ : വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഒമ്പതിന് 205, ഇന്ത്യ 36.5 ഓവറില്‍ രണ്ടിന് 206


111 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വുറിയാണ് മത്സരത്തിന്റെ സവിശേഷത. വെസ്റ്റ് ഇന്‍ഡീസ് നല്‍കിയ 206 റണ്‍സ് വിജയ ലക്ഷ്യം 79 പന്തും എട്ടു വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ നേടിയെടുത്തു.


കോഹ് ലി പുറത്താകാതെ 111 റണ്‍സ് നേടിയപ്പോള്‍ ദിനേഷ് കാര്‍ത്തിക് അര്‍ദ്ധ സെഞ്ച്വുറി നേടി മികവു പുറത്തെടുത്തു. കോഹ് ലിയെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരയിലെ മികച്ച താരമെന്ന ബഹുമതി അജിങ്കെ രഹാനെ നേടി.


പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ പിഴവു വരുത്തിയില്ല. ശിഖര്‍ ധവാന്‍ (4) ആദ്യ ഓവറില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും മികച്ച ഫോമിലുള്ള രഹാനെ എത്തിയതോടെ കരുത്തു നേടി.


രഹാനെയും കോഹ് ലിയും ചേര്‍ന്ന് ടീമിനെ കരകയറ്റി. എന്നാല്‍ 39 റണ്‍സെടുത്ത് രഹാനെ പുറത്തായി. 50 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് കോഹ് ലിക്കൊപ്പം ചേര്‍ന്നതോടെ അപരാജിത മൂന്നാം വിക്കറ്റ് കൂ്ട്ടുക്കെട്ടില്‍ 120 റണ്‍സ് നേടി.


നേരത്തെ. ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മുഹമദ് ഷമി നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാണ്ഡെ, ജാദവ് എന്നിവര്‍ ഒരോ വിക്കറ്റുകളും വീഴ്ത്തി.


Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ