General News

ജര്‍മനിയില്‍ ജി 20 വിരുദ്ധ പ്രക്ഷോഭം , സംഘര്‍ഷം

Fri, Jul 07, 2017

Arabianewspaper 370
ജര്‍മനിയില്‍ ജി 20 വിരുദ്ധ പ്രക്ഷോഭം , സംഘര്‍ഷം

ജര്‍മനിയില്‍ ജി 20 ഉച്ചകോടിക്കെതിരെ പ്രക്ഷോഭം നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹംബര്‍ഗിലെ ഉച്ചകോടി നടക്കുന്ന ഇടത്താണ് പ്രക്ഷോഭം


ആഗോളവത്ക്കരണത്തെ എതിര്‍ക്കുന്ന സംഘടനകളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിരോധികളുമാണ് പ്രക്ഷോഭം നടത്തുന്നത്.


ട്രംപിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. പതിനായിരത്തോളം പേര്‍ നടത്തിയ പടു കൂറ്റന്‍ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് മുളക് സ്‌പ്രേ, ജലപീരങ്കി എന്നിവ ഉപയോഗിച്ചു.


നിരവധി വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീവെച്ചു, ജി 20 ഉച്ചകോടിക്ക് വെള്ളയാഴ്ചയാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്‌റ് ഷീ ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് റസൈപ് തയിബ് ഉര്‍ദുഗാന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.


ലോകത്തിലെ 19 അതിശക്ത രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് അംഗങ്ങള്‍,


 

Tags : G20 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ