General News

മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനെതിരെ പിണറായി

Fri, Jul 07, 2017

Arabianewspaper 373
മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനെതിരെ പിണറായി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനെ വിമര്‍ശി്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഡിയും നെതന്യാഹുവും തമമിലുള്ള കൂട്ടുകെട്ട് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങളുടെ ഐക്യപ്പെടലാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.


ആര്‍എസ്എസ് അജണ്ടയാണ് ഇതിനു പിന്നില്‍. സ്വന്തം മണ്ണില്‍ നിര്‍ഭയം ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്ന ഇസ്രയേലി ക്രൂരതയ്‌കെതിരെയാണ് ഇന്ത്യയുടെ മനസ്. സയണിസ്റ്റ് ലക്ഷ്യമാണ് പാലസ്തീനെ ഇല്ലാതാക്കുക എന്നത്. ഇന്ത്യ ഇത് ഇത്രയും കാലം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, മോഡി അതില്‍ നിന്നും മലക്കം മറിഞ്ഞു പിണറായി വിജയന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.


അധിനിവേശ രാഷ്ട്രമായ ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ മടിക്കുമ്പോള്‍ മോഡിയുടെ സന്ദര്‍ശനം ഇസ്രയേല്‍ വന്‍ ആഘോഷമാക്കി മാറ്റുന്നു, തോക്കിന്‍ മുന്നയ്ക്ക് മുന്നില്‍ ജീവിക്കുക അല്ലങ്കില്‍ പിറന്ന നാട് വിട്ട് പോവുക എന്ന കാടന്‍ നീതിയുമായി ഐക്യപ്പെടാന്‍ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളതു കൊണ്ടാണെന്നും പിണറായി വിജയന്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ