General News

എല്ലാം ശരിയാക്കാന്‍ ഇനി ഏത് സര്‍ക്കാര്‍ വരുമെന്ന് കോടതി

Thu, Jul 06, 2017

Arabianewspaper 407
എല്ലാം ശരിയാക്കാന്‍ ഇനി ഏത് സര്‍ക്കാര്‍ വരുമെന്ന് കോടതി

എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയവരില്‍ നിന്ന് ക്രിയാത്മകമായ ഇടപെടല്‍ ജനം പ്രതീക്ഷിക്കുമെന്നും ഇനി ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നി്ട്ടാണ് ഇതെല്ലാം ശരയാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.


മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈക്കോടതി സര്ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.


കയ്യേറ്റ ഭൂമി ഒഴിപ്പിക്കലിന് അനുമതി നല്‍കിയിട്ടും ഇത് ചെയ്യാത്തതിനാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്.


ഒഴിപ്പിക്കലിന് വേണ്ടത് ആര്‍ജ്ജവും ഇച്ഛാശക്തിയുമാണെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകള്‍ നിലവിലുണ്ട് ഇത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി ഓര്‍മിപ്പിച്ചു.


എല്ലാം ശരിയാക്കാം എന്നു പറഞ്ഞാണ് കോടതി അധികാരമേറ്റത് ഇനി ഇത് നടപ്പിലാക്കില്ലെന്ന് പറയുന്നത് പൊതു താല്‍പര്യ വിരുദ്ധമാണ്. എല്ലാം ജനങ്ങളുടെ അമിത പ്രതീക്ഷമാത്രമായി പോകരുതെന്നും കോടതി പറഞ്ഞു.


മൂന്നാറിലെ ലവ് ഡേയില്‍ എന്ന റിസോര്‍ട്ട് ഒഴിപ്പിക്കാനാണ് ഹൈക്കോടതി ജൂണ്‍ നാലിന് ഉത്തരവിട്ടത്. ഇതിന് തൊട്ടു പിറ്റേന്ന് കയ്യേറ്റ ഭൂമിയെക്കുറി്ച്ച് റിപ്പോര്‍ട്ട് നല്‍കിയ ദേവികുളം സബ് കളക്ടറെ സ്ഥലമാറ്റുകയാണ് ഉണ്ടായത്.


കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും രണ്ടു തട്ടിലായത് ഇടതു മുന്നണിയേയും ബാധിച്ചിട്ടുണ്ട്.

Tags : land grab 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ