General News

പള്‍സര്‍ സുനിയേയും ദിലീപിനേയും ഒരുമിച്ച് ചോദ്യം ചെയ്യും

Thu, Jul 06, 2017

Arabianewspaper 373
പള്‍സര്‍ സുനിയേയും ദിലീപിനേയും ഒരുമിച്ച് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍സുനിയേയും ദീലീപിനേയും നദീര്‍ഷായെയും ഒരുമി്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നു. പള്‍സര്‍ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെ കുറി്ച്ചുള്ള വിശദീകരണം ആരായാനാണ് ഇതെനന്ന് പോലീസ് പറയുന്നു.


നാദിര്‍ഷായെ നാലുതവണ വിളിച്ചതായാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്.ദിലീപിന്റെ മാനേജരേയും വിളിച്ചിട്ടുണ്ട്. ഇതിനാലാണ് ചോദ്യം ചെയ്യല്‍ അനിവാര്യമായതെന്ന് പോലീസ് പറയുന്നു.


പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു ധര്‍മജനും പള്‍സര്‍ സുനിയും കൂടെയുള്ള ചിത്രം വൈറലായതോടെയാണ് ഇയാളെയും ചോദ്യം ചെയ്തത്.


എന്നാല്‍, നിരവധി പേര്‍ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും ആരൊക്കെയാണ് ഇവരെന്ന് അറിയില്ലെന്നാണ് ധര്‍മജന്‍ പറഞ്ഞത്. ഫിലിം സെറ്റിലുള്ള വ്യക്തികള്‍ പലരുമായും ഇങ്ങിനെ നിന്ന് ചിത്രം എടുത്തിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ