General News

റിപ്പബ്ലിക് ദിനത്തിന് അതിഥികളായി പത്തു രാഷ്ട്രത്തലവന്‍മാര്‍

Thu, Jul 06, 2017

Arabianewspaper 378
റിപ്പബ്ലിക് ദിനത്തിന് അതിഥികളായി പത്തു രാഷ്ട്രത്തലവന്‍മാര്‍

ചൈനയുടെ ശത്രു രാജ്യങ്ങളുടെ തലവന്‍മാരെ റിപ്പബ്ലിക് ദിനത്തിന് അതിഥിയായി ക്ഷണിക്കാന്‍ ഇന്ത്യയുടെ നീക്കം. ആസിയാന്‍ രാജ്യങ്ങളിലെ പ്രസിഡന്റുമാരെ ക്ഷണിക്കുകയാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചെങ്കിലും. ഇവര്‍ക്ക് ചൈനയുമായി പല കാര്യങ്ങളിലും തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരാണ്.


തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, ബ്രൂണെ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരെയാണ് ഇന്ത്യ 2018 ജനുവരി 26 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണിക്കുന്നത്.


സാധാരണ ഏതെങ്കിലും ഒരു രാജ്യത്തെ രാഷ്ട്രത്തലവനെയാണ് ഇന്ത്യ പതിവായി ക്ഷണിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുഎസ് പ്രസിഡന്റ്, മുതല്‍ പ്രമുഖ രാഷ്ട്രത്തലവന്‍മാരെയാണ് ക്ഷണിച്ചിരുന്നത്.


പത്ത് രാഷ്ട്രത്തലവന്‍മാരെ ക്ഷണിക്കുന്നത് പുതിയൊരു തുടക്കമാകും. അതും ചൈനയുമായി അലോസരത്തിലുള്ള രാഷ്ട്രത്തലവന്‍മാരെ ക്ഷണിക്കുന്നത് നയതന്ത്ര പ്രകോപനമായാണ് വിദഗ്ദ്ധര്‍ കാണുന്നത്.


ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് എന്ന വിദേശ നയത്തിന്റെ ഭാഗവുമാണ് ഇത്. വിയറ്റ്‌നാം പോലുള്ള ചൈനീസ് വിരുദ്ധ രാജ്യങ്ങളെ ആദരിക്കുന്നതും ചൈനയുമായി പോരാട്ടം നടത്തുന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നതും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ആസിയാന്‍ മിനി ഉച്ചകോടിക്കും ന്യുഡെല്‍ഹി ഇതോടെവേദിയാകുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ