General News

ഇന്ത്യ-ഇസ്രയേല്‍ സംയുക്ത പ്രസ്താവന, മോഡി മുംബൈ ആക്രമണത്തിനിരയായ ബാലനെ മോഡി സന്ദര്‍ശിച്ചു

Wed, Jul 05, 2017

Arabianewspaper 551
ഇന്ത്യ-ഇസ്രയേല്‍ സംയുക്ത പ്രസ്താവന,  മുംബൈ ആക്രമണത്തിനിരയായ ബാലനെ മോഡി സന്ദര്‍ശിച്ചു

മുംബൈ ഭീകരാക്രമണത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇസ്രയേലി ബാലനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം പ്രസിഡന്റ് റ്യുവെന്‍ റിവലിനെ സന്ദര്‍ശിച്ച ശേഷം ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി.


ഇന്ത്യയും ഇസ്രയേലും ഏഴ് ഉഭയ കക്ഷി കരാറുകളും ഒപ്പു വെച്ചു, ശാസ്ത്ര സാങ്കേതികം, ബഹിരാകാശം, കൃഷി, ജലസേചനം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പു വെച്ചത്.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തി. വ്യവസായ മേഖലയില്‍ ഇന്ത്യയും ഇസ്രയേലും 40 ദശലക്ഷം യുഎസ് ഡോളറിന്റെ ഗവേഷണ പദ്ധതി.ില്‍ ഒപ്പു വെച്ചു.


ഉഭയകക്ഷി സാങ്കേതിക വിദ്യ വികസന ഫണ്ട് സ്വരൂപിക്കാനും ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്ഞര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇതുമൂലം കഴിയുമെന്ന് മോഡി പറഞ്ഞു.


മുംബൈ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെടുകയും ആക്രമണത്തില്‍ നിന്ന് അത്മഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ഇസ്രയേലി ബാലന്‍ മൊഷെയെ മോഡി സന്ദര്‍ശിച്ചു ഇന്ത്യയില്‍ എപ്പാള്‍ വേണമെങ്കിലും വരാനുള്ള ദീര്‍ഘ കാല സന്ദര്‍ശക വീസ മോഷെയ്ക്കും കുടുംബത്തിനും നല്‍കുമെന്ന് മോഡി പ്രഖ്യാപിച്ചു


2008 ലെ ആക്രമണത്തില്‍ മൊഷെയുടെ മാതാപിതാക്കള്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ട് വയസുള്ള ബാലനായിരുന്ന മൊഷെയെ ആയ രക്ഷപ്പെടുത്തി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് മൊഷെ ഇപ്പോള്‍ താമസിക്കുന്നത്. അന്ന് മൊഷയ രക്ഷപ്പെടുത്തിയ ആയ സാന്ദ്രസാമുവല്‍സിനേയും മോഡി സന്ദര്‍ശിച്ചു. ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ദിനം അവരുടെ കൊടിയുടെ നിറമായ വെള്ളയും നീലയും വസ്ത്രമണിഞ്ഞാണ് മോഡി ചടങ്ങുകളില്‍ പങ്കെടുത്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ