General News

ജിഎസ്ടിബില്‍ : ജമ്മു കാഷ്മീര്‍ നിയമ സഭയും പാസാക്കി

Wed, Jul 05, 2017

Arabianewspaper 537
ജിഎസ്ടിബില്‍ : ജമ്മു കാഷ്മീര്‍ നിയമ സഭയും പാസാക്കി

ചരക്കു സേവന നികുതി ബില്‍ ജമ്മു കാഷ്മീര്‍ നിയമസഭയും പാസാക്കി. ജൂലൈ ഒന്നു മുതല്‍ രാജ്യമാകമാനം നടപ്പിലാക്കിയ ജിഎസ്ടി ജമ്മു കാശ്മീരിലൊഴികെ മറ്റൊല്ലായിടത്തും നടപ്പിലാക്കിയിരുന്നു.


എന്നാല്‍, ബുധനാഴ്ച ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ജിഎസ്ടി പ്രമേയം പാസാക്കി. ഭരണ കക്ഷികളായ ബിജെപിയും പിഡിപിയും ഒരുമിച്ച് ചേര്‍ന്നാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ശക്തമായ പ്രതിഷേധം നിലവില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു.


സംസ്ഥാന ധനകാര്യ മന്ത്രി ഹസീബ് ദ്രാബുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി സംരക്ഷിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരമാണ് ജിഎസ്ടി ജമ്മു കാശ്മീരില്‍ നടപ്പിലാക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ