General News

ശ്രീറാം വെങ്കി്ട്ട രാമനെ സ്ഥലം മാറ്റി

Wed, Jul 05, 2017

Arabianewspaper 381
ശ്രീറാം വെങ്കി്ട്ട രാമനെ സ്ഥലം മാറ്റി

കയ്യേറ്റ മാഫിയക്ക് എതിരെ കടുത്ത നിലപാട് എടുത്ത ദേവി കുളം സബ് കളക്ടര് ശ്രീറാം വെങ്കിട്ട രാമനെ സ്ഥലം മാറ്റി. വിവാദ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയതും മൂന്നാറിലെ സിപിഎം നേതാക്കളുടെ അനിഷ്ടത്തിനും പാത്രമായതാണ് ശ്രീറാമിന് വിനയായത്.


റവന്യു മന്ത്രിയുടെ പൂര്‍ണ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപ്പെട്ടാണ് സ്ഥലമാറ്റം ഉണ്ടായത്. വയനാട്ടിലെ മാനന്തവാടി സബ് കളക്ടര്‍ക്കാണ് ദേവികുളത്തിന്റെ ചുമതല നല്‍കിയത്.


അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിസ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറായാണ് നിയമനം നല്‍കിയിരിക്കുന്നത്. നാലു വര്‍ഷം സര്‍വ്വീസായതിനാല്‍ സ്ഥാനക്കയറ്റം നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം


ഭൂമാഫിയക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ട രാമനെ നീക്കിയത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിട്ടുള്ളത്.


മൂന്നാറിലെ ലൗഡേല്‍ എന്ന എന്ന കെട്ടിടം ഒഴിപ്പിക്കുന്നതിന് എതിരെ ഉടമ വി വി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ഒഴിപ്പില്‍ ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സബ് കളക്ടറെ മാറ്റിയത്.


റിസോര്‍ട്ട് മാഫിയയുടെ സ്വാധീനത്തിന് വഴങ്ങിയാണ് സബ് കളക്ടറെ നീക്കുന്നതെന്ന് ആരോപണം ഉണ്ട്. ഇതിനെതിരെ റവന്യൂ മന്ത്രി ശക്തമായി രംഗത്ത് വന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച് ചീഫ് സെക്രട്ടറി സ്ഥലമാറ്റ ഉത്തരവ് ഇടുകയായിരുന്നു.


വിവി ജോര്‍ജ് ഉള്‍പ്പെടുന്നവര്‍ നല്‍കിയവരുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗം വിളിക്കുകയായിരുന്നു. ഈ യോഗത്തില്‍ നിന്ന് റവന്യു മന്ത്രി വിട്ടു നിന്നു. റവന്യു വകുപ്പില്‍ മുഖ്യമന്ത്രി കൈകടുത്തുന്നുവെന്ന് സഖ്യ കക്ഷിയായ സിപിഐയ്ക്ക് ആക്ഷേപം ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ