General News

നെഹ്‌റു ഗ്രൂപ്പ് മേധാവിയുമായി ചര്ച്ച നടത്തിയ സുധാകരനെതിരെ പ്രതിഷേധം

Wed, Jul 05, 2017

Arabianewspaper 359
നെഹ്‌റു ഗ്രൂപ്പ് മേധാവിയുമായി ചര്ച്ച നടത്തിയ സുധാകരനെതിരെ പ്രതിഷേധം

നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണ ദാസുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമായി.


കോണ്‍ഗ്രസ് അനുഭാവിയായ കൃഷ്ണദാസിനെ രക്ഷിക്കാനാണ് സൂധാകരന്‍ എത്തിയതെന്ന് പരക്കെ ആക്ഷേപം ഉണ്ട്. കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ കാണാനെത്തിയ സുധാകരനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരുന്നു.


പാലക്കാട് ഡിസിസിയുടെ അനുമതിയോ അറിവില്ലാതയോ ആണ് സുധാകരന്‍ ഇവിടെ വന്നതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു.


സംഭവത്തില്‍ കെപിസിസിയും അതൃപ്തി അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, പരിചയക്കാരന്‍ എന്ന നിലയിലാണ് താന്‍ കൃഷ്ണദാസിനെ കാണാന്‍ എത്തിയതെന്ന് സുധാകരന്‍ പറഞ്ഞു,


എന്നാല്‍, സുധാകരന്റെ ഇടപെടല്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം-സിപിഐ നേതാക്കള്‍ പറയുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ