General News

മോഡിക്ക് ഇസ്രയേലില്‍ റെഡ് കാര്‍പെറ്റ് സ്വീകരണം

Wed, Jul 05, 2017

Arabianewspaper 519
മോഡിക്ക് ഇസ്രയേലില്‍ റെഡ് കാര്‍പെറ്റ് സ്വീകരണം

ചരിത്രത്തിലാദ്യമായി ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി എന്ന ബഹുമതി ഇനി മോഡിക്ക് സ്വന്തം. ഇസ്രയേല്‍ ഈ അവസരം ആഘോഷമാക്കി. രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട ഇസ്രയേലിന് ലോക സമക്ഷം അവതരിപ്പിക്കാനുള്ള അംഗീകാരമായി ഇത് അവര്‍ മാറ്റി.


പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി വിമാനത്താവളത്തില്‍ മോഡിയെ സ്വീകരിച്ചു.


മോഡിയുടെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടികളില്ലെല്ലാം നെതന്യാഹുവിന്റെ സാന്നിദ്ധ്യവും ഉണ്ട്. കഴിഞ്ഞ എഴുപതു വര്‍ഷമായി തങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് മോഡിയെ സ്വീകരിക്കവെ നെതന്യാഹു പറഞ്ഞു.


പ്രതിരോധം, സുരക്ഷ, ജലസേചനം തുടങ്ങിയ വിഷയങ്ങളില്‍ ഇസ്രയേലുമായി കരാര്‍ ഒപ്പിടുകയെന്നതാണ് മോഡിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.


ഭീകരവാദത്തിനെത്തിരെ കൈ കോര്‍ക്കാനും ഇന്ത്യയും ഇസ്രയേലും തീരുമാനമെടുത്തിട്ടുണ്ട്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളതെന്നും എന്തു കൊണ്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ എത്താന്‍ ഇത്ര വൈകിയതെന്ന് നെതന്യാഹു ചോദിച്ചു


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവന് നല്‍കുന്ന ഉചിതമായ ആദരവാണ് ഇസ്രയേല്‍ മോഡിക്ക് നല്‍കുന്നതെന്ന് നെതന്യാഹു പറഞ്ഞു.


ജെറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ അത്താഴ വിരുന്നിലും മോഡി പങ്കെടുത്തു. വലുപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഇസ്രയേല്‍ ഇന്ത്യയുമായി ഒരുതരത്തിലും താരതമ്യത്തിന് അര്‍ഹമല്ലെങ്കിലും ഉള്‍ക്കൊള്ളു ആത്മാവിന്റെ കാര്യത്തില്‍ തുല്യരാണെന്ന് നെതന്യാഹു പറഞ്ഞു.


ഇന്ത്യയെ പ്രതിനീധികരിച്ച് ഇസ്രയേലില്‍ എ്ത്തുന്നവര്‍ പലസ്തീനിലും എത്തുന്ന കീഴ് വഴക്കം മോഡി തെറ്റിച്ചു. രാഷ്ട്രീയ -നയതന്ത്ര സന്തുലിനത്തിനായാണ് ഇങ്ങിനെ ചെയ്തു വന്നിരുന്നത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്ജി അടുത്തിടെ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ പലസ്തിനിലും പോയിരുന്നു.


എന്നാല്‍, ഇത്തരം പ്രകടനാത്മകതയില്‍ നിന്നുള്ള നയതന്ത്ര വ്യതിചലനമാണ് മോഡി നടത്തിയിരിക്കുന്നത്. നേരത്തെ, പലസ്തീന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ഉഭയ കക്ഷി ചര്‍ച്ച നടത്തുകയും ചെയ്ത ശേഷമാണ് മോഡി ഇസ്രയേലില്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്


രാ്ഷ്ട്രീയ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ഒപ്പം വ്യത്യസ്തമായി ഇത് നടപിപ്ലാക്കുകയുമാണ് മാറിയ നയതന്ത്രത്തിലൂടെ മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും എന്നാല്‍, പ്രത്യക്ഷത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് അടിവരയിട്ട് പറയുകയുമാണ് ഇതു വഴി മോഡി ചെയ്തിരിക്കുന്നത്.


മിസൈല്‍ വേധ എയര്‍ ഡിഫന്‍സ് സിസ്റ്റം ബാരാക് 8 ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിക്കുന്ന വേളയിലാണ് മോഡിയുടെ സന്ദര്‍ശനം.


ഐക്യ രാഷ്ട്ര സഭയിലും ആഗോളതലത്തിലും ഒറ്റപ്പെട്ടു കഴിയുന്ന ഇസ്രയേലിന് മോഡിയുടെ സന്ദര്‍ശനം രാഷ്ട്രീയമായി വന്‍ നേട്ടമാണെന്ന് ഇസ്രയേലി പത്രങ്ങള്‍ പറയുന്നു.


ചേരി ചേരാ നയമെന്ന് ഇന്ത്യയുടെ പരമ്പരാഗത വിദേശ നയത്തിനു പകരം എല്ലാ രാജ്യങ്ങളോടുമൊപ്പമെന്ന മോഡിയുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുുന്നത്. ഒരേ സമയം, റഷ്യയ്ക്കും അമേരിക്കയ്ക്കു ഒപ്പം നില്‍ക്കാനും തത്വാധിഷ്ഠിതമായ നിലപാടു സ്വീകരിക്കാനുമാണ് മോഡി മുന്നോട്ടു വെയ്ക്കുന്ന നയതന്ത്രം.


ഒരേ സമയം അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലിനും ഒപ്പം നില്‍ക്കുക എന്നത് സര്‍ക്കസ് ആണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ട്രിപ്പീസില്‍ ആടുന്ന അഭ്യാസിയുടെ മെയ് വഴക്കമില്ലെങ്കില്‍ അപകടം ഇന്ത്യക്കാണെന്നും ഇവര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ