General News

അറസ്റ്റ് ഉടന്‍: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

Wed, Jul 05, 2017

Arabianewspaper 407
അറസ്റ്റ് ഉടന്‍:  ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനമായതായി സൂചന. ആലുവ പോലീസ് ക്ലബില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.


ഇനിയും സംശയമുള്ള ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാനാണ് ചോദ്യം ചെയ്യല്‍ ഇതില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.


ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരേയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുക. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും ഇക്കാര്യത്തില്‍ ആവശ്യമാണ്. കേസ് അന്വേഷണ ചുമതലയുള്ള ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് എത്തി ഡിജിപി ലോക് നാഥ് ബഹറയുമായി കൂടിക്കാഴ്ച നടത്തി.


കൊച്ചിയിലെത്തി രാത്രി വൈകുവോളം പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസുമായി ബന്ധപ്പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.


പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. ദിലീപും പള്‍സര്‍ സുനിയും തൃശൂരില്‍ ചിത്രീകരണത്തിനിടെ കൂടിക്കാഴ്ച നടത്തിയോ എന്നതിന് തെളിവു ലഭിച്ചിട്ടില്ല. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇതിനായി ചീത്രീകരണ സമയത്ത് അവിടെ ഉണ്ടായിരുന്നവരുടെ മൊഴി എടുക്കാനും ചിത്രങ്ങള്‍ ലഭ്യമാകുമോ എന്നു നോക്കാനും പോലീസ് ശ്രമം ഉണ്ട്. നിര്ണായകമായ തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് കരുതുന്നു.


100 ശതമാനം ഉറപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസി്‌ന്റെ മുന്നറിയിപ്പ് ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ