General News

ചെറു ഗതാഗത ലംഘന പിഴകള്‍ക്ക് ഇളവ്

Wed, Jul 05, 2017

Arabianewspaper 443
ചെറു ഗതാഗത ലംഘന പിഴകള്‍ക്ക് ഇളവ്

ഗൗരവമല്ലാത്ത ചെറു ഗതാഗത ലംഘനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഇളവു നല്‍കി. പല ലംഘനങ്ങള്‍ക്കും പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു


നന്മയുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇവരുടെ പേരില്‍ ഉള്ള ബ്ലാക് പോയിന്റുകള്‍ ഇല്ലാതാക്കുകയും ചെയ്യും.


ഇതിനായി തെറ്റു മനസിലാക്കിയ ഡ്രൈവര്‍മാര്‍ അപേക്ഷ നല്‍കണം. എന്നാല്‍, ചുവപ്പു സിഗ്നല്‍ മറികടക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത്തില്‍ വണ്ടി ഓടിക്കുക എന്നിവയ്ക്കു ഈ ഇളവു ബാധകമല്ല.


ആദ്യമായി കുറ്റം ചെയ്തവര്‍ക്കും ഇളവുകള്‍ നല്‍കാനും അപേക്ഷിക്കാം. പുതിയ ട്രാഫിക് നിയമങ്ങള്‍ ജൂലൈ മുതല്‍ നടപ്പിലാക്കിയതോടെയാണ് അബുദാബി പോലീസ് ഇളവുകളുമായി എത്തിയത്.


കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവു ദുബായ് പോലീസും നല്‍കിയിരുന്നു,

Tags : ABU DHABI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ