General News

പോസ്റ്റ് ഓഫീസുകള്‍ ആധാര്‍ കാര്‍ഡ് വിതരണം ഏറ്റെടുക്കുന്നു

Wed, Jul 05, 2017

Arabianewspaper 296
പോസ്റ്റ് ഓഫീസുകള്‍ ആധാര്‍ കാര്‍ഡ് വിതരണം ഏറ്റെടുക്കുന്നു

രാജ്യത്ത പോസ്റ്റോഫീസുകളില്‍ ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത ആറു ഹെഡ് പോസ്റ്റോഫീസുകളിലാണ് ഈ സംവിധാനം വരുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇരുന്നുറോളം തപാലാഫീസുകളില്‍ ഈ സംവിധാനം വരും.


ഇതു കൂടാതെ 23,000 സബ് പോസ്റ്റോഫീസുകളില്‍ ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ സംവിധാനം ഒരുങ്ങുന്നുണ്ട്.


തപാല്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള പരീശീലനം നല്‍കി തുടങ്ങി. ക്രമേണ തപാല്‍ ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡ് വിതരണം സാധ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കരുതുന്നു, രാജ്യത്ത് 811 മുഖ്യ തപാലാഫീസുകളും ഒന്നര ലക്ഷത്തിലധികം സബ് പോസ്റ്റോഫീസുകളും ഉണ്ട്.


കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളിലാണ് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്.


ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ആവശ്യമായ ബയോമെട്രിക് മെഷീന്‍, കമ്പ്യൂട്ടര്‍ സ്‌കാനര്‍, പ്രത്യേക കൗണ്ടര്‍ എന്നിവ പോസ്റ്റോഫീസുകളില്‍ ഒരുക്കി വരികയാണ്.


പാന്‍കാര്‍ഡിലേയും ആധാറിലേയും വിവരങ്ങള്‍ ഒന്നായാലെ ഇതു തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയു. ഈ സൗകര്യം സബ് പോസ്റ്റോഫീസുകളില്‍ ഒരുക്കുകയാണ്. നിലവില്‍ അക്ഷയ് കേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ നല്‍കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ