General News

ജിഎസ്ടിയുടെ പേരില്‍ വ്യാപാരികളുടെ കൊള്ള

Tue, Jul 04, 2017

Arabianewspaper 423
ജിഎസ്ടിയുടെ പേരില്‍ വ്യാപാരികളുടെ കൊള്ള

ചരക്കു സേവന നികുതിയുടെ പേരില്‍ വ്യാപാരികളും റെസ്റ്റൊറന്റുകളും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്ന പരാതി വ്യാപകമായി. മറ്റെല്ലാ നികുതികളും ഒഴിവാക്കിയാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്. എന്നാല്‍, മുമ്പുണ്ടായിരുന്ന വിലയുടെ മേല്‍ ജിഎസ്ടി കൂടിച്ചേര്‍ത്താണ് വ്യാപാരികള്‍ പുതിയ വില ഈടാക്കുന്നത്.


എണ്‍പതു ശതമാനം ഉത്പന്നങ്ങള്‍ക്കും വില കുറയുമെന്നിരിക്കെ പല വ്യാപാരികളും നിലവിലെ വിലയുടെ മേല്‍ ജിഎസ്ടി ചേര്‍ത്താണ് വില ഈടാക്കുന്നത്. ഹോട്ടലുകളും റെസ്റ്റൊറന്റുകളും നിലവിലെ വിലയുടെ മേല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുകയാണ്. മുമ്പുണ്ടായിരുന്ന വിലയുടെ മേല്‍ സര്‍വ്വീസ് ടാക്‌സ് മാത്രമാണ് അധികമായി ഈടാക്കിയിരുന്നത്. മറ്റു നികുതികള്‍ ചേര്‍ത്താണ് ഈ വില നിശ്ചയിച്ചിരുന്നത് എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള വിലയുടെ മേല്‍ 18 ശതമാമമാണ് ജിഎസ്ടി ഈടാക്കുന്നത്.


വാറ്റ്, സര്‍വീസ് ടാക്‌സ് എന്നിവ പ്രകാരം മുമ്പ് 20.5 ശതമാനമാണ് തുക ഈടാക്കിയിരുന്നത്. ഇതില്‍ 14.5 ശതമാനം വാറ്റും, ആറു ശതമാനം സര്‍വീസ് ടാക്‌സുമായിരുന്നു. എന്നാല്‍, ജിഎസ്ടി വന്ന ശേഷം എസി റെസ്റ്റോറന്റുകള്‍ 18 ശതമാനവും നോണ്‍ എസി റെസ്റ്റൊറന്റുകള്‍ 12 ശതമാനവും ആണ് ഈടാക്കുന്നത്. ഇതു പ്രകാരം രണ്ടര മുതല്‍ ഏഴര വരെ ശതമാനം വിലക്കുറവ് വരണം. എന്നാല്‍, ഉപഭോക്താക്ക്ള്‍ക്ക് ഇത് ലഭിക്കുന്നില്ല.
ഇതിനെ തുടര്‍ന്ന് സെയില്‍ ടാക്‌സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ