General News

ഓടുന്ന ബസില്‍ ബലാല്‍സംഗം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ബിജെപി നേതാവിനെതിരെ കേസ്

Tue, Jul 04, 2017

Arabianewspaper 326
ഓടുന്ന ബസില്‍ ബലാല്‍സംഗം:  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ബിജെപി നേതാവിനെതിരെ കേസ്
ഓടുന്ന ബസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവിനെതിരെ യുവതി ബലാല്‍സംഗത്തിന് കേസ് നല്‍കി. വോള്‍വോ ബസില്‍ മറ്റു യാത്രക്കാര്‍ മുന്‍ സീറ്റില്‍ ഉള്ളപ്പോഴാണ് ബിജെപി പ്രാദേശിക നേതാവായ രവീന്ദ്ര ഭവനാഥ്താഡെയുടെ പീഡനം.

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. തനിക്ക് ജോലി വാങ്ങിത്താരാമെന്നും വിവാഹം കഴിക്കാമെന്നും പ്രലോഭിച്ചാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പറയുന്നു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലെ ചന്ദ്രൂപൂരിലാണ് സംഭവം

ഇയാള്‍ക്ക് ബിജെപിയുടെ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും പ്രാദേശിക പ്രവര്‍ത്തകന്‍ മാത്രമാണെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.
Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ