General News

ജീവനു ഭീഷണിയുണ്ട് ജാമ്യം വേണ്ട, മര്‍ദ്ദനമേറ്റെന്നും സുനി കോടതിയില്‍

Tue, Jul 04, 2017

Arabianewspaper 278
ജീവനു ഭീഷണിയുണ്ട് ജാമ്യം വേണ്ട, മര്‍ദ്ദനമേറ്റെന്നും സുനി കോടതിയില്‍

തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജാമ്യം വേണ്ടെന്നും പള്‍സര്‍ സുനി. സുനിയുടെ വക്കാലത്തിനുള്ള പോരാട്ടം അഭിഭാഷകര്‍ തമ്മിലായതിനും കോടത വേദിയായി.


വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ പ്രതികളെ തേടി നടക്കുന്നത് ആദ്യമാണെന്നും ആളുരിന്റെ വരവിനെ എതിര്‍ത്ത് സുനിയുടെ മുന്‍ അഭിഭാഷകന്‍ കോടതിയിലെത്തി.


ആളൂരിന്റെ വക്കാലത്തിന് നിലനില്‍പ്പില്ലെന്നും തനിക്കാണ് കേസിന്റെ ചുമതലയെന്നും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ ടെനി പറഞ്ഞു, തനിക്ക് ബി എ ആളൂരിന്റെ വക്കാലത്ത് വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടു.


കോടതിയില്‍ ഹാജരാക്കിയ സുനിയുടെ റിമാന്‍ഡ് ജൂലൈ 18 വരെ നീട്ടി. അങ്കമാലി കോടതിയിലാണ് സുനിയെ ഹാജരാക്കിയത്. വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


സുനിയെ മര്‍ദ്ദിച്ചതായി ആളൂരാണ് കോടതിയില്‍ ബോധിപ്പിച്ചത്. തന്നെ മര്‍ദ്ദിച്ചതായി സുനിയും പറഞ്ഞു, എന്നാല്‍, മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ സുനി മര്‍ദ്ദന കാര്യം പറഞ്ഞില്ലെന്ന് ജയില്‍ ഡോക്ടര്‍ പറഞ്ഞു


സുനിക്ക് വേദന സംഹാരി നല്‍കിയത് കഴുത്ത് വേദനയുണ്ടെന്ന് പറഞ്ഞപ്പോഴാണെന്നും ഡോക്ടര്‍ പറഞ്ഞു

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ