General News
ചൈനീസ് യുദ്ദക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍
Tue, Jul 04, 2017


ചൈനീസ് പടക്കപ്പലുകളുടെ സാന്നിദ്ധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ നീക്കം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ചാര ഉപഗ്രഹങ്ങളാണ് കപ്പലുകളുടെ ചിത്രം അയച്ചത്. ചൈനീസ് കപ്പലുകളുടെ നീക്കങ്ങള്‍ ഉപഗ്രഹസഹയാത്തോടെ സൈന്യം നിരീക്ഷിക്കുകയാണ്.
ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി ഉപയോഗിക്കുന്ന ജി സാറ്റ് 7 ആണ് പുതിയ ചിത്രങ്ങള്‍ അയയ്ക്കുന്നത്. ചൈനയുടെ മുങ്ങിക്കപ്പലുകളും ഇവിടെ തമ്പടിച്ചിട്ടുണ്ട്. അസ്വാഭാവികത ഇല്ലെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളതും പുതിയ സംഘര്‍ഷ സാഹചര്യങ്ങളില്‍ വിഷയം ഗൗരവത്തോടെ കാണാന്‍ സേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്തില്‍ കൂടുതല്‍ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട് സിക്കിം അതിര്‍ത്തിയിലെ ഉപേക്ഷിക്കപ്പെട്ട ബങ്കറുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചല്ല തകര്‍ത്തതെന്ന ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സംരക്ഷിക്കാന്‍ ചൈന യുദ്ധത്തിന് മുതിരുമെന്ന് ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ അമേരിക്കയുടെ ഇടപെടലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളായാനാവില്ലെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment