Entertainment News

ജനപ്രിയ നായകന്റെ ഭാഗ്യദിനം ജൂലൈ നാല്

Tue, Jul 04, 2017

Arabianewspaper 1351
ജനപ്രിയ നായകന്റെ ഭാഗ്യദിനം ജൂലൈ നാല്

ജൂലൈ നാല് ജനപ്രിയ നായകനായ ദിലീപിന്റെ ഭാഗ്യ ദിനമാണെന്നാണ് പറയുന്നത്. ദിലീപിന്റെ സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ച ദിവസമാണ് ജൂലൈ നാല്.


മീശ മാധവന്‍ എന്ന ചിത്രം റിലീസ് ആയതുമുതലാണ് ദിലീപ് ജൂലൈ നാലില്‍ വിശ്വസിച്ചു തുടങ്ങിയത്.


ദിലീപിന്റെ പേര് സംശയത്തിന്റെ നിഴലിലായ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഒരു പക്ഷേ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീളുന്നതിനിടെയാണ് ജൂലൈ നാലും എത്തുന്നത്. കാര്യങ്ങള്‍ ദിലീപിന് അത്ര അനുകൂലമല്ലെന്നാണ് സൂചനകള്‍ പോലിസിന് ആവശ്യമായ തെളിവുകളുടെ അഭാവമാണ് ഇപ്പോള്‍ ദിലീപിനെ രക്ഷിച്ചു നിര്‍ത്തിിരിക്കുന്നത്.


നടിയെ ആക്രമി്ച്ച കേസ് തനിക്കെതിരായ ക്വട്ടേഷനാണെന്ന് ദിലീപ് തെളിയിക്കുകയാണെങ്കില്‍ ജനപ്രിയ നായകന്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കും ചിലപ്പോള്‍ ഉയര്‍ന്നേക്കാം. ഈ സഹതാരം പിടിച്ചു പറ്റാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.


അമ്മ എന്ന സംഘടനയുടെ പിന്‍ബലം ദിലീപിന് സഹായകമായി ഉണ്ട്. പ്രസിഡന്റായ ഇന്നസെന്റും ദിലീപും സൗഹൃദത്തിനപ്പുറം ഗുരുസ്ഥാനീയനാണ്. മുകേഷ് ദിലീപിനെ സഹായിക്കാനെത്തുന്നത് പള്‍സര്‍ സുനി ഇതിനു മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതാണ്.


ഈ പറക്കും തളിക, സിഐഡി മൂസ എന്നീ ചിത്രങ്ങള്‍ ജൂലൈ നാലിന് റീലീസായത് യാദൃശ്ചികമായിരുന്നുവെങ്കില്‍ മീശമാധവന്‍ മുതലുള്ള ഹിറ്റ് ചിത്രങ്ങള്‍ ജൂലൈ നാലില്‍ വിശ്വാസമിര്‍പ്പിച്ചു, ജൂലൈ നാലിന് ഇതേ പേരില്‍ ജോഷി സംവിധാനം ചെയ്ത സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെയാണ് ഇതിന് അപവാദമായത്.


ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയും ജൂലൈ നാലിന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചിട്ടില്ല. ഇക്കൂറി ജൂലൈ നാല് ദിലീപിന് വിനയാകുുമെന്നും ചലച്ചിത്ര ലോകം കരുതുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ