General News

അറസ്റ്റിനു നീക്കം: ദിലീപും നാദിര്‍ഷായും മുന്‍കൂര്‍ ജാമ്യം തേടുന്നു

Tue, Jul 04, 2017

Arabianewspaper 327
അറസ്റ്റിനു നീക്കം: ദിലീപും നാദിര്‍ഷായും മുന്‍കൂര്‍ ജാമ്യം തേടുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപും നാദിര്‍ഷായും നിയോമപദേശം തേടി. വീണ്ടും ചോദ്യം ചെയ്യാന്‍ ഇരുവരേയും വിളിക്കുമെന്നുും ഇതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.


ഇതിനെ തുടര്‍ന്നാണ് ഇരുവരും പ്രമുഖരായ അഭിഭാഷകരുടെ നിയോമപദേശം തേടിയത്. നേരത്തെ, ഇരുവരും വിശദമായ മൊഴി നല്‍കിയിരുന്നു. എന്നാല്‍, പുതിയ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ടു പോകുന്നത്.


എന്നാല്‍, അറസ്റ്റു ചെയ്യാനുള്ള മതിയായ തെളിവുകള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടില്ല. സംശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് തിരിച്ചടിയാകുമെന്നും ഇത് കോടതിയില്‍ പോലും കേസിന്റെ ഭാവിയെ ബാധിക്കുമെന്നും പോലീസ് ഭയക്കുന്നു.


നടിയെ ആക്രമിച്ചത് തനി്‌ക്കെതിരായ ക്വട്ടേഷനാണെന്ന ദിലീപിന്റെ ആരോപണവും അന്വേഷിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹറ ആവശ്യപ്പെ്ട്ടിരിക്കുന്നത്.


സിനിമ മേഖലയില്‍ തന്റെ ശത്രുക്കള്‍ നല്‍കിയതാണ് ഈ ക്വട്ടേഷനെന്നും ആക്രമിക്കപ്പെട്ട നടിയുമായുള്ള ദിലീപിന്റെ വ്യാപാര തര്‍ക്കം ഇവര്‍ മുതലെടുത്തതാണെന്നും പോലീസിന് സംശയമുണ്ട്. പള്‍സര്‍ സുനി ഈ അവസരം മുതലെടുത്ത് ജിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് പോലീസ് സംഘത്തിലെ ഒരു ഓഫീസര്‍ സംശയിക്കുന്നുണ്ട്.


എന്നാല്‍, എഡിജിപി സന്ധ്യ മുന്‍വിധിയോടെയാണ് കേസിനെ സമീപിക്കുന്നതെന്നും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്ക് ദിലീപിലുള്ള ശത്രുതയും ഇതിനു പിന്നിലുണ്ടെന്നത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നുണ്ട.


പോലീസില്‍ തന്ന രണ്ടഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസും കേസ് അന്വേഷണത്തില്‍ ഇടപെടുന്നുണ്ട. സര്‍ക്കാരിന്റെ പ്രതിച്ഛായ.്ക്ക് കോട്ടം വരുത്തന്നതൊന്നും പോലീസിന്റെ ഭാഗത്ത് ഉണ്ടാകരുതെന്നും 100 ശതമാനം ഉറപ്പുള്ള വിഷയത്തില്‍ മാത്രമേ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാകുവെന്നും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്


 

Tags : Dillep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ