General News

ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

Mon, Jul 03, 2017

Arabianewspaper 352
ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നു. ഇരുവരും നല്‍കിയ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുക.


ദിലീപും പള്‍സര്‍ സുനിയും തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി.


സുനിയും ദിലീപും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിത്രീകരണം നടന്ന ക്ലബില്‍ ആക്രമണത്തിന് ഇരയായ നടി അംഗമാണ്. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദിലീപും സുനിയും ഒരേ മൊബൈല്‍ ഫോണ്‍ ടവറില്‍ എത്തിയത് പോലീസ് കണ്ടെത്തിയിരുന്നു.


നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസി്‌ന് ലഭിച്ചിട്ടുണ്ട്. സുനിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാര്‍ഡ് കാക്കനാട്ടെ സ്ഥാപനത്തില്‍ എത്തിച്ചതായി സുനിയുടെ കത്തില്‍ പറയുന്നു. എന്നാല്‍, കടയില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തിയില്ല.

Tags :   Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ