General News

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Mon, Jul 03, 2017

Arabianewspaper 370
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

നടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. കുടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം അറിയിച്ചു. കേസ് അന്തിമ ഘട്ടത്തിലെത്തിയതായും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ദിനേന്ദ്ര കശ്യപ് പറഞ്ഞു,


കേസിലെ പ്രതിയായ പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അവ്യക്തമാണെന്നാണ് സൂചന. കാറിനുള്ളില്‍ ഇരുട്ടായതിനാല്‍ പലതും വ്യക്തമല്ല.


രണ്ടരമിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാട്ടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.


കേസ് അന്വേഷണ അന്തിമ ഘടത്തിലാണെന്നും നിര്‍ണായക അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും പോലീസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ