General News

അനസ് എടത്തൊടിക മികച്ച ഫുട്‌ബോളര്‍, സി കെ വിനീത് ജനപ്രിയ താരം

Sun, Jul 02, 2017

Arabianewspaper 473
അനസ് എടത്തൊടിക മികച്ച ഫുട്‌ബോളര്‍, സി കെ വിനീത് ജനപ്രിയ താരം

ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം മലയാളികള്‍ കരരസ്ഥമാക്കി. ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണ് കേരളത്തിലെ യുവതാരങ്ങളെ തേടിയെത്തിയത്.


ഏറ്റവും മികച്ച താരമായി അനസ് എടത്തൊടികയും ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം സി കെ വിനീതിനും ലഭിച്ചു.


ഡല്‍ഹി ഡൈനാമോസിലെ താരമാണ് അനസ്. ഐ ലീഗില്‍ മോഹന്‍ ബഗാനു വേണ്ടിയും കളിച്ചിരുന്നു. അതേസമയം, ബംഗളൂരു എഫ്‌സിയിലെ താരമായ സി കെ വിനീതിന് ഗാലപ്പ് പോളിലൂടെയാണ് ആരാധകരുടെ മികച്ച താരത്തിനുള്ള വോട്ട് ലഭിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയും മികച്ച പ്രകടനം വിനീത് കാഴ്ച വെച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ