General News

കാശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു

Sat, Jul 01, 2017

Arabianewspaper 544
കാശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു

കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു,. അനന്ത് നാഗ് ജില്ലയിലെ ഒളിസങ്കേതം വളഞ്ഞ സൈന്യം ഭീകരര്‍ ഒളിവില്‍ താമസിച്ച ഇടം വളയുകയായിരുന്നു. തദ്ദേശീയരായ ചിലരെ മനുഷ്യ കവചമായി ഉപയോഗിച്ച് സൈന്യത്തിനെ എതിരിട്ടുവെങ്കിലും ഒടുവില്‍ സൈന്യത്തിന്റെ വെടിയേറ്റ് ലഷ്‌കര്‍ ഇ തൊയിബയുടെ കമാന്‍ഡറായ ബഷീര്‍ ലശ്കരി കൊല്ലപ്പെടുകയായിരുന്നു.


ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ആരംഭിച്ച ശേഷം പതിനേഴോളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


ഈ വീട്ടില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെുടുത്തു. രണ്ട് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം എത്തിയത്.


44 കാരിയായ താഹിര്‍ ബീഗം, 21 കാരനായ ഷതാബ് അഹ് മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തെ, പോലീസ് ഓഫീസറായ ഫിറോസ് അഹമദ് ദറിനെ വധിച്ചത് ബഷീര്‍ലഷ്‌കറിയാണെന്നാണ് സൈന്യം പറയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ