General News

കാവ്യയുടെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തില്‍ റെയ്ഡ്

Sat, Jul 01, 2017

Arabianewspaper 501
കാവ്യയുടെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തില്‍ റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കാവ്യ മാധവന്റെ ഉടമസ്ഥതിയിലുള്ള കൊച്ചി കാക്കനാട്ടെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് റെയ്ഡ്.


സുനിയുടെ കത്തില്‍ കാക്കനാട്ടെ കടയെ കുറിച്ച് പരാമര്‍ശം ഉള്ളതിനാലാണ് ഈ സ്ഥാപനത്തില്‍ എത്തിയത്. ജീവനക്കാരേയും മറ്റും ചോദ്യം ചെയ്തു. ഇവിടെ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ച് വരുന്നു. ദിലീപിനോട് ബ്ലാക് മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട് ഇവര്‍ ഇവിടെ എത്തിയെന്നാണ് സൂചന.സ


നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനി കാക്കനാട്ട് വന്നതും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദീലിപിനെയും നാദിര്‍ഷായേയും ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ചോദിച്ചിരുന്നു.


കാവ്യ മാധവന്‍ ഈ കടയില്‍ എത്താറില്ലെന്നും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ശാലയായതിനാല്‍ വ്യാപാര കാര്യങ്ങള്‍ വീട്ടിലിരുന്നു തന്നെയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ പറയുന്നു. കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ