OMG News

യുട്യുബ് ഹിറ്റാകാന്‍ കാട്ടിയ സാഹസം ജീവിതപങ്കാളിയുടെ ജീവനെടുത്തു

Sat, Jul 01, 2017

Arabianewspaper 2527
യുട്യുബ് ഹിറ്റാകാന്‍ കാട്ടിയ സാഹസം ജീവിതപങ്കാളിയുടെ ജീവനെടുത്തു

യുട്യുബ് വീഡിയോ വൈറലാകാന്‍ മൂന്നു വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാണിച്ച സാഹസികത ജീവിത പങ്കാളിയുടെ ജീവനെടുത്തു. നാലു മാസം ഗര്‍ഭിണിയുമായ മൊണാലിസ പെരസ് എന്ന ടീനേജുകമാരി ജീവിത പങ്കാളിയെ കൊന്ന കേസില്‍ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷയെ അഭിമുഖികരിക്കുകയാണ്. യുഎസിലെ മിനോസൊട്ടയിലാണ് സംഭവം.


വിജ്ഞാന കോശം എന്ന തടിച്ച പുസ്തകം നെഞ്ചില്‍ വെച്ച പെഡ്രോ റൂയിസ് എന്ന യുവാവ് തോക്ക് ജീവിതപങ്കാളിക്ക് നല്‍കി . സാഹസികതയുടെ പേരില്‍ മോണോലിസ വെടിവെയ്ക്കുകയായിരുന്നു. മകളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സാഹസികത അരങ്ങേറിയത്. ഇതിനു മുമ്പ് മറ്റൊരു അവസരത്തില്‍ ഇവര്‍ സമാനമായി നടത്തിയ സാഹസിക പ്രകടനത്തില്‍ വെടിയുണ്ട പുസ്തകം തുളച്ചു നിന്നതിന്റെ പിന്‍ബലത്തിലാണ് തടിയന്‍ പുസ്തകവുമായി വീണ്ടും സാഹസികത ആവര്‍ത്തിക്കാന്‍ ശ്രമിച്ചത്.


19 കാരിയും അമ്മയുമായ മോണാലിസ ഈ സാഹസികതയ്ക്ക് കൂട്ടു നിന്നു. കഴിഞ്ഞ തിങ്കളാഴ്ച രണ്ടു ക്യാമറകളിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. നേരത്തെ, നടത്തിയ പ്രകടനത്തിലെ ബുക്കും ഇവര്‍ ഹാജരാക്കിയിരുന്നു. വെടിയുണ്ട തുളച്ച മുന്‍ വശവും മറുവശത്ത് ഇതില്ലാത്തതുമായ ബുക്കാണ് ഇവര്‍ കാണിച്ചത്. തുടര്‍ന്ന് മറ്റൊരു ബുക്കാണ് പെഡ്രോ നെഞ്ചത്ത് ചേര്‍ത്ത് വെച്ചത്.


ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിന്റെ അനൗണ്‍സ്‌മെന്റും ഉണ്ടായിരുന്നു. ഏറ്റവും അപകടം പിടിച്ച പ്രകടനത്തിന് ഞങ്ങള്‍ രണ്ടു പേരും തയ്യാറെടുക്കുകയാണെന്ന് ഇവര്‍ ട്വീറ്റ് ചെയ്തു. ഇവരുടെ യുട്യൂബ് ചാനലില്‍ നിരവധി പേരാണ് വീഡിയോകള്‍ കാണാന്‍ എത്തിയിരുന്നത്.


യുട്യുബ് പ്രാങ്കുകളും സ്റ്റണ്ടുകളും നിറഞ്ഞ ചാനലില്‍ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനാണ് ഇത്തരം സാഹസികതകളും നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.


നാടകീയമായി ഇത് ചിത്രീകരിക്കുന്നതിനിടെ കാഞ്ചിവലിച്ചതും പെഡ്രോ താഴെ വീണതും ഒരുമിച്ചായിരുന്നു. ബുക്ക് തുളച്ച ബുള്ളറ്റ് ഇക്കുറി പെഡ്രോയുടെ നെഞ്ചും തുളച്ചു അകത്തു കയറി. 50 കാലിബര്‍ പിസ്റ്റളാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്.


ബോധം കെട്ടു വീണ പെഡ്രോയെ അയല്‍ക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. 911 വിളിച്ച ഉടെന ആംബുലന്‍സ് എത്തി. ഇയാളെ ആശുപ്രത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ഇതിനെല്ലാം സാക്ഷിയായി മൂന്നു വയസുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.


ആയുധം അലക്ഷ്യമായി ഉപയോഗിച്ചതിനുള്ള കേസാണ് റൂയിസിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണം അപകടമാണെങ്കിലും 10 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കുള്ള വകുപ്പ് ഇതിലുണ്ട്.


ടീനേജ് പേരന്റ്‌സിന്റെ അപക്വമായ നടപടിയായി മാത്രമെ പലരും ഇതിനെ കണ്ടുള്ളു. പതിനഞ്ചു വയുസുമുതല്‍ കാമുകനൊപ്പം താമസിക്കുന്ന റൂയിസ് ഇതുവരെ പെഡ്രോയുമായി ഔദ്യോഗിക വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ