General News

വീണ്ടും ജയം, പരമ്പരയില്‍ മുന്നില്‍

Sat, Jul 01, 2017

Arabianewspaper 448
വീണ്ടും ജയം, പരമ്പരയില്‍ മുന്നില്‍

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ആന്റിഗയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 93 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. മഴമൂലം ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 251 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 38.1 ഓവറില്‍ 158 റണ്‍സ് എടുക്കും മുമ്പ് എല്ലാവരേയും നഷ്ടപ്പെട്ടു.


കുല്‍ദീപ് യാദവ് അശ്വിന്‍ എന്നിവര്‍ മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി. രണ്ടാം മത്സരത്തിലേതു പോലെ ജേസന്‍ മുഹമദ് (40) മാത്രമാണ് പോരാട്ട വീര്യം പുറത്തെടുത്തത്.


ബൗളിംഗിന് അനുകൂലമായ പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ റണ്‍സ് വാരിക്കൂട്ടാന്‍ പാടുപെട്ടു.


അജിങ്കെ രഹാനെ (72) ധോണി( 78*) എന്നിവരുടെ മികവിലാണ് ഇന്ത്യ മുന്നേറിയത്.


കേദാര്‍ ജാദവ് ( 26 പന്തില്‍ 40) യുവരാജ് ( 39) എന്നിവരും ചെറുത്തു നിന്നു. അഞ്ചാം വിക്കറ്റില്‍ ധോണിയും ജാദവും ചേര്‍ന്ന് നേടിയ 81 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ