General News

ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് , ജിഎസ്ടി നടപ്പിലായി

Fri, Jun 30, 2017

Arabianewspaper 1038
ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് , ജിഎസ്ടി നടപ്പിലായി

ചരക്കു സേവന നികുതി രാജ്യമെമ്പാടും നടപ്പിലായി. ചരിത്രം കുറിച്ച് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ദ്ധ രാത്രിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ജിഎസ്ടി അവതരിപ്പിച്ചത്.


രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാമന്ത്രി മോഡിയും ചേര്‍ന്ന് ജിഎസ്ടി പ്രഖ്യാപനം നടത്തി.


രാജ്യത്തെ നികുതി ഘടന ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കിക്കൊണ്ടുള്ള ചരക്കു സേനന നികുതി സമ്പദ്രായം നിലവില്‍ വരുമ്പോള്‍ സംശയങ്ങളും ആശങ്കകളുമാണ് ഏവര്‍ക്കും. കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നിലവിലുള്ള 25 ഓളം പരോക്ഷ നികുതികളാണ് ഒരൊറ്റ രാത്രികൊണ്ട് അപ്രത്യക്ഷമാകുന്നത്. പകരം ചരക്കു സേവന നികുതി എന്ന ഒരു നികുതി ഘടനയിലേക്ക് മാറുകയും ചെയ്യുന്നത്.


പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നികുതി ഘടനയില്‍ നിന്ന് ഒരൊറ്റ രാത്രി കൊണ്ട് ചുവടുമാറുന്നതാണ് പലരിലും ആശങ്കയും ബാക്കിവെയ്ക്കുന്നത്. ഇങ്ങിനെയാരു മാറ്റമല്ലാതെ മറ്റൊരു ഘട്ടം ഘട്ടമായ മാറ്റം അസാദ്ധ്യമാണെന്ന് സര്‍ക്കാരും പറയുന്നു.


ജിഎസ്ടി നടപ്പിലായ ശേഷം ആദ്യത്തെ കുറച്ചു മാസങ്ങളില്‍ ആശയക്കുഴപ്പവും സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് സര്‍ക്കാരും കണക്കു കൂട്ടുന്നു. ഈ ഒരു റിസ്‌ക് എടുക്കാതെ ഇത്തരമൊരു സമൂലമായ പരിഷ്‌കാരം സാദ്ധ്യമാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.


സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു കൈമാറ്റം ഒരൊറ്റ രാത്രി കൊണ്ട് സുഗമമാകുമെന്നതാണ് ജിഎസ്ടിയുടെ ഏറ്റവും പ്രധാന ഗുണവശങ്ങളിലൊന്ന്. അതിര്‍ത്തിയിലെ സെയില്‍ ടാക്‌സ് ചെക് പോസ്റ്റുകളില്‍ ചരക്കു ലോറികള്‍ കെട്ടിക്കിടക്കേണ്ടതില്ല.


ഇതോടെ, നികുതി വെട്ടിപ്പും, കള്ളക്കടത്തും, അഴിമതിയും വലിയ തോതില്‍ കുറയും. ജിഎസ്ടി വരുന്നതോടെ കേരളം ഉള്‍പ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് മെയ്യനങ്ങാതെ പണം ലഭിക്കും. ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട് തുടങ്ങിയവയ്ക്ക് ഇതു മൂലം ഉണ്ടാകുന്ന നഷ്ടം അടുത്ത അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നികത്തും. ഇതിനിടയില്‍ സംസ്ഥാനങ്ങള്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതായും വരും.


ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി നല്‍കുന്നത് വിലയുടെ ആശ്വാസമായിരിക്കും. രാജ്യത്ത് വിറ്റഴിക്കുന്ന 81 ശതമാനം സാമഗ്രികളും 18 ശതമാനത്തില്‍ താഴെ നികുതി നല്‍കുന്നതായി മാറും. ബ്രാന്‍ഡഡും, പായ്ക്കറ്റുകളില്‍ വില്‍ക്കാതതതുമായ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഉണ്ടാകില്ലെന്നാതാണ് ഇതിന്റെ പ്രത്യേകത.


പായ്ക്ക് ചെയ്യാത്ത, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഗോതമ്പു പൊടി, മൈദ, പാല്‍, മുട്ട, തൈര്, തേന്‍, ശര്‍ക്കര, ഉപ്പ്, പഠനാവാശ്യത്തിനുള്ള പുസ്തകങ്ങള്‍, ആരോഗ്യ മേഖല, വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവയ്ക്കാണ് നികുതി ഈടാക്കാത്തത്.


അതേസമയം, പായ്ക്കറ്റിലാക്കി വില്‍ക്കുന്നതും ബ്രാന്‍ഡു ചെയ്യപ്പെട്ടതുമായ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി, പാല്‍, പാചക എണ്ണ, കശുവണ്ടി, പാചക വാതക സിലിണ്ടറുകള്‍, 500 രൂപയ്ക്കു മുകളിലുള്ള ചെരുപ്പുകള്‍, 1000 രൂപയ്ക്കു മേലുള്ള വസ്തങ്ങള്‍, ചന്ദനത്തിരി, ചവിട്ടി, കാര്‍പെറ്റ് എന്നിവയ്ക്ക് അഞ്ചു ശതമാനമാകും നികുതി,.


എന്നാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ പ്രൊസസ്ഡ് ഭക്ഷ്യ വസ്തുക്കള്‍സ, പഴത്തിന്റെ ജ്യൂസ്, പായ്ക്ക ചെയ്ത കരിക്കിന്‍ വെള്ളം, അരിഞ്ഞുവെച്ചതും പായ്ക്കു ചെയ്തതുമായ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, നട്ട്‌സ്, അച്ചാര്‍, ജാം, ജെല്ലി, ചട്ണി പൗഡര്‍, കുട, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് 12 ശതമാനം നികുതി ഈടാക്കും.


ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സോപ്, പാസ്റ്റ, ഐസ് ക്രീം, കോണ്‍ ഫ്‌ളേക്‌സ്, ടോയ്‌ലറ്ററീസ്, കമ്പ്യുട്ടേഴ്‌സ്, പ്രിന്ററുകള്‍ എന്നിവയ്ക്ക് 18 ശമമാനമാകും ജിഎസ്ടി, കൃഷി്ക്കാര്‍ക്കുള്ള വളത്തിന്റെ ന്ികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.


ഒറ്റ നികുതി സമ്പദ്രായം ഇതിന്റെയെല്ലാം വില കുറച്ചു. അതേസമയം, അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ക്കും മറ്റും അഞ്ചു മുതല്‍ 18 ശമാനം വരെ നികുതി ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ കാരുണ്യ ചിന്തയുടെ അഭാവമായി പലരും വിലയിരുത്തുന്നു. വീല്‍ ചെയര്‍, അന്ധര്‍ക്കുള്ള ബ്രയിലി ഉപകരണങ്ങള്‍. ചെവി കേള്‍വിക്കുറവുള്ളവര്‍ക്കുള്ള കേള്‍വി സഹായി ഉപകരണങ്ങള്‍ എന്നിവയ്ക്ക് മുമ്പ് കസ്റ്റംസ്. എക്‌സൈസ് ഡ്യുട്ടികള്‍ ഇളവു നല്‍കിയിരുന്നു. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയത് ക്രൂരതയായാണ് കണക്കാക്കുന്നത്.


കലാപരിപാടികള്‍ നടത്തി വന്‍ പ്രതിഫലം പറ്റുന്ന കലാകാരന്‍മാര്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് വിനോദ നികുതിയുടെ പരിധിയില്‍ പെടുന്നു. ടിക്കറ്റ് വെച്ചുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്ക് പ്രതിഫലത്തുകയുടെ 12 ശതമാനം നല്‍കേണ്ടി വരും.


കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇവര്‍ക്ക് പത്തു കൊല്ലത്തെ നികുതി അവധി ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന ചിലര്‍ നിര്‍ദ്ദേശിക്കുന്നു. ധനമന്ത്രി വക്കീലായതിനാല്‍ അഭിഭാഷകര്‍ക്ക് ചരക്കു സേവന നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. കലാകാരന്‍മാര്‍ ഒരു വര്‍ഷം നേടുന്നതിനേക്കാള്‍ തുക ഒരു സിറ്റി്ംഗിലും കേസിനും നേടുന്ന അഭിഭാഷകര്‍ ഉണ്ടെന്നിരിക്കെ ഇവരെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയത് പക്ഷപാതമാണന്നും വിമര്‍ശനമുണ്ട്.

Tags : GST 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ