General News

!962 ലെ യുദ്ധം ഓര്‍ക്കണമെന്ന് ചൈന, മറുപടിയുമായി ഇന്ത്യ

Fri, Jun 30, 2017

Arabianewspaper 809
!962 ലെ യുദ്ധം ഓര്‍ക്കണമെന്ന് ചൈന, മറുപടിയുമായി ഇന്ത്യ

സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ ഇന്ത്യൈ- ചൈന ബന്ധം ഉലയുന്നു. 1062 ലെ യുദ്ധത്തില്‍ സംഭവിച്ച പരാജയം ഇന്ത്യ ഓര്‍ക്കണമെന്ന് ചൈന


ചൈനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ ഇതോടെ രംഗത്തെത്തി. 1962 ലെ ഇന്ത്യയല്ല 2017 ലേതെന്ന് പ്രതിരോധ മന്ത്രി അരുണ്‍ജെയ്റ്റിലി പറഞ്ഞു.


1962 ലെ ഇന്ത്യ- ചൈന യുദ്ധത്തെക്കുറിച്ചാണ് ചൈനയ്ക്ക് പറയാനുള്ളതെങ്കില്‍ അന്നത്തെ പ്രതിരോധ സാഹചര്യമല്ല ഇന്നുള്ളതെന്ന് അവര്‍ മനസിലാക്കുന്നത് നന്നായിരിക്കും.


ചൈന അത്ിക്രമിച്ച് കയറിയത് ഇന്ത്യയുടെ ഭുപ്രദേശത്താണെന്നും ഇവിടെ നിന്ന് ചൈനീസ് ആര്‍മി തിരിച്ചു പോകുകയാണ് നല്ലതെന്നും ജെയ്റ്റിലി പറഞ്ഞു, ഇന്ത്യയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടെയാണിത്. ഇക്കാര്യം ഭൂട്ടാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യയും ഭൂട്ടാനും പ്രതിജ്ഞാ ബദ്ധമാണെന്നും ജെയ്റ്റിലി പറഞ്ഞു,.


സിക്കിം അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മാണം നടത്തുന്നത് ഇന്ത്യ തടഞ്ഞിരുന്നു, ഇന്ത്യയുടെ ഉപയോഗ ശൂന്യമായ ബങ്കറുകള്‍ ചൈനീസ് ആര്‍മി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളഞ്ഞിരുന്നു. ഇതോടെ ഇന്ത്യ ഈ ഭാഗങ്ങളില്‍ ഉപേക്ഷിച്ച ബങ്കറുകള്‍ പുനര്‍ നിര്‍മിക്കുകയും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതാണ് ചൈനയെ പ്രകോപിച്ചത്.


1062 ലെ യുദ്ധത്തിനു ശേഷം പരിഹരിക്കാതെ തര്‍ക്കത്തിലുള്ള പ്രദേശത്താണ് ചൈന റോഡ് നിര്‍മാണം നടത്തിയത്. ഇത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന് ഇന്ത്യന്‍ ആര്‍മി ചൈനീസ് ആര്‍മിയോട് അറിയിച്ചിരുന്നു. ഇതോടെ ഇരു വിഭാഗവും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു,


ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇതുവരെ അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലാത്ത ഭൂ പ്രദേശമാണ് ഇവിടം. റോഡ് നിര്‍മിച്ച് ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ചൈനയുടെ നീക്കം,. ഭൂട്ടാനും രംഗത്ത് എത്തിയതോടെ ചൈനയുടെ നീക്കം പൊളിഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ