General News

തോക്കു ചൂണ്ടിയതിന് ന്യായീകരണവുമായി പിസി ജോര്‍ജ്

Thu, Jun 29, 2017

Arabianewspaper 1062
തോക്കു ചൂണ്ടിയതിന് ന്യായീകരണവുമായി പിസി ജോര്‍ജ്

താന്‍ തോക്കു ചൂണ്ടിയെന്ന ആരോപണത്തിന് മറുപടിയുമായി പിസി ജോര്‍ജ്. തന്റെ അരയില്‍ തോക്കുണ്ട്. ലൈസന്‍സുള്ള തോക്കാണ്. ഇതുവെച്ച് ഇതുവരെ ആരേയും വെടിവെച്ചിട്ടില്ല. സ്വയ രക്ഷയ്ക്കുള്ള ആയുധമാണ്.


ഭൂമി കയ്യേറിയന്‍വര്‍ തന്നെ ആക്രമിക്കാന്‍ ഒരുമ്പെട്ടപ്പോളാണ് തോക്കെടുത്തത്. വെടിവെച്ചിട്ടില്ല. ഭയപ്പെടുത്തി. തൊഴിലോളികള്‍ക്കു നേരെ തോക്കു ചൂണ്ടിയെന്നത് ആരോപണമാണ്. തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാനെത്തിയവരോട് ഇത്തരത്തില്‍ പെരുമാറേണ്ടി വന്നത്. പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.


മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിന്റെ സ്ഥലമാണ് ഇതിനു പുറത്ത് പുറമ്പോക്കില്‍ 53 കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്നുണ്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ മുതലാളിക്കു വേണ്ടി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഇത്തരം കൂലിത്തല്ലുകാരെ നേരിടാനാണ് താന്‍ തോക്കുെണ്ടെന്ന് പറഞ്ഞത്. കള്ളു കൊടുത്ത് ചിലരെ മുതലാളി ഇറക്കി. അവരാണ് ഈ പാവങ്ങളെ ഉപദ്രവിക്കുന്നത്.


ഇവരുടെ ആക്രമണത്തിന് ഇരയായവര്‍ തന്നെ വന്നു കണ്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാന്‍ എംഎല്‍എയായ താന്‍ ചെന്നു. എംഎല്‍എ ഗോ ബാക്ക് വിളികളുമായി മുതലാളിയുടെ ആളുകള്‍ വന്നു, എന്നെ കുറെ ചീത്ത വിളിച്ചു. ഇതിന് തിരിച്ചും വിളിച്ചു. എന്നാല്‍, ഭീഷണിയും മറ്റും തുടര്‍ന്നപ്പോള്‍ താനും ഭീഷണി പ്രയോഗിച്ചു. പാവങ്ങള്‍ക്കൊപ്പം അവരുടെ സംരക്ഷണത്തിനാണ് ഞാന്‍ ചെന്നത്. ഇനിയും തോക്ക് കൊണ്ട് നടക്കും സ്വയം സംരക്ഷണം വേണമെന്നു തോന്നുമ്പോള്‍ അരയിലെ ബെല്‍റ്റില്‍ തിരുകിയ തോക്കെടുക്കും. ഇനിയും എടുക്കും. പിസി ജോര്‍ജ് പറഞ്ഞു,.

Tags : PC George 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ