General News

കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച ജിഎസടി സമ്മേളനത്തിന് മാണി

Thu, Jun 29, 2017

Arabianewspaper 1048
കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച യോഗത്തിന് മാണി

ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ജൂണ്‍ മുപ്പതിന് അര്‍ദ്ധ രാത്രി നടക്കുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം യുപിഎ ബഹിഷ്‌കരിക്കുമ്പോള്‍ ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ എത്തിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിരുദ്ധ നിലപാടുമായി രംഗത്ത്.


പ്രത്യേക സമ്മേളനത്തില്‍ കെ എം മാണി പങ്കെടുക്കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ലോക് സഭാ അംഗമല്ലാതിരുന്നിട്ടും മാണി പാര്‍ലമെന്റില്‍ എത്തുന്നതിനെ പലരും വിസ്മയത്തോടെയാണ് കാണുന്നത്.


എന്നാല്‍, ജിഎസ്ടി ഉന്നതാധികാര സമിതിയുടെ മുന്‍ അദ്ധ്യക്ഷനായ മാണിയെ പ്രത്യേക ക്ഷണിതാവായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം വിളിച്ചിരിക്കുന്നത്. മാണി പങ്കെടുക്കുന്നതിനാല്‍ പാര്‍ട്ടിയുടെ രണ്ട് പാര്‍ലമെന്റംഗങ്ങളും സഭയില്‍ എത്തുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം അറിയിച്ചു,.


ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെയാണ് മാണിയുടെ തീരുമാനം എത്തിയത്. കേരളത്തില്‍ മാണി ഇരു മുന്നണിയിലും പെടാതെ നില്‍ക്കുകയാമെന്നും സ്വതന്ത്രമായി ചിന്തിക്കാന്‍ ഇതുമൂലം കഴിയുമെന്ന് കേരള കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.


കഴിഞ്ഞ ദിവസം ബിജെപിയുടെ ന്യുനപക്ഷ മോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാണി പങ്കെടുത്തിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി വേദി പങ്കിടുകയും മാണിക്ക് റോസപ്പൂക്കളടങ്ങിയ ബൊക്കെയ്ക്ക് പകരം താമരപ്പൂക്കള്‍ അടങ്ങിയ ബെക്കെ പ്രത്യേകം തയ്യാറാക്കി നല്‍കിയതും വാര്‍ത്തയായിരുന്നു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ