General News

ജിഎസ്ടി : പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും

Thu, Jun 29, 2017

Arabianewspaper 1054
ജിഎസ്ടി : പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും

ചരക്കു സേവന നികുതി ബില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ജൂണ്‍ 30 ന് അര്‍ദ്ധ രാത്രി ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളത്തില്‍ തങ്ങളുടെ അംഗങ്ങള്‍ പങ്രെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


അതേസമയം, പ്രതിപക്ഷത്തിന് ആര്‍ജ്ജവം വേണമെന്നും രാജ്യത്തിനൊപ്പം നില്‍ക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കും മുമ്പ് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും നിരന്തരം ചര്‍ച്ച നടത്തി. രാജ്യത്ത് ഇതിനു മുമ്പ് ഇത്രയും ഗഹനമായി വിഷയത്തെ സമീപിക്കുകയും എല്ലാവരുടേയും അഭിപ്രായം തേടി സമവായം ഉണ്ടാക്കുകയും ചെയ്തതായും ജെയ്റ്റിലി പറഞ്ഞു.


നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസും സമാനമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.


കോണ്‍ഗ്രസിന്റെ പാത പിന്തുടര്‍ന്ന് സിപിഎം, സിപിഐ എന്നീ കക്ഷികളും സമ്മേളനം ബഹിഷ്‌കാരിക്കാനാണ് സാധ്യത. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ ധൃതിപിടിച്ച് ഇത് നടപ്പിലാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിഎസപി എന്നിവരും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാ ദള്‍, അണ്ണാ ഡിഎംകെ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ