General News

ഗോ സംരക്ഷണയുടെ പേരിലുള്ള ആളെക്കൊല്ലല്‍ അനുവദിക്കില്ല- മോഡി

Thu, Jun 29, 2017

Arabianewspaper 366
ഗോ സംരക്ഷണയുടെ പേരിലുള്ള ആളെക്കൊല്ലല്‍ അനുവദിക്കില്ല- മോഡി

ആളെക്കൊന്നുള്ള പശു സംരക്ഷണം അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ഗോ സംരക്ഷണം ഇതല്ല. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെ മോഡി പറഞ്ഞു.


പശു സംരക്ഷണത്തിന്റെ പേരിലും ബീഫിന്റെ പേരിലും രാജ്യത്ത് നടക്കുന്ന ആക്രമ സംഭവങ്ങള്‍ വന്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രസ്താവന. ഇതിനു മുമ്പ് അഖ്‌ലാഖ് വിഷയ സമയത്തും സമാനമായ പ്രസ്താവന മോഡി നടത്തിയിരുന്നു. പശു സംരക്ഷണത്തിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നുണ്ടെന്നാണ് മോഡി പറഞ്ഞത്.


അംഹിസയുടെ നാടാണ് നമ്മുടേത്. ഗാന്ധിജിയുടെ നാട്ടുകാരാണ് നമ്മള്‍. ഇക്കാര്യം നമ്മള്‍ എന്തുകൊണ്ട് മറക്കുന്നു. പശുവിനോടുള്ള ആരാധന മൂത്ത് ആളുകളെ കൊല്ലുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ഇത് ഗാ്ന്ധിജി ഒരിക്കലും അനുവദിച്ച് തരുമായിരുന്നില്ല.


ഗോ സംരക്ഷണത്തിന്റെ പേരില്‍ ആരേയും നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കില്ല.


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ