General News

വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതരായി മുകേഷ് ഗണേഷും

Thu, Jun 29, 2017

Arabianewspaper 997
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതരായി മുകേഷ് ഗണേഷും

അമ്മയോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ക്ഷുഭിതരായി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ദുഷ്ടലാക്കാണുള്ളതെന്നും ആരേയും ഒറ്റതിരിഞ്ഞ് വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.


അംഗങ്ങളുടെ ചോരകുടിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിച്ച് തരില്ല,.


സംഘടനയെ പൊളിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗണേഷ് പറഞ്ഞു,. ദീലീപിനെതിരായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അനാവശ്യമായാ ചോദ്യങ്ങള്‍ ഇന്നയിക്കരുതെന്നും മുകേഷ് പറഞ്ഞു,.


മാധ്യമ പ്രവര്‍ത്തകര്‍ മാന്യത പാലിക്കണമെന്നും പോലീസുകാരുടെ പണി മാധ്യമങ്ങള്‍ എടുക്കരുതെന്നും നടന്‍ സാദിഖ് പറഞ്ഞു. നടന്‍ ദേവനും മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് തിരിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താന്‍ ശ്രമമില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ുേകേഷ് പൊട്ടിത്തെറിച്ചു.


ദിലീപ് ഇവിടെ ഞങ്ങളുടെ കൂടെയല്ലെ ഇരിക്കുന്നത്. ഒറ്റപ്പെടുത്തുകയാണെങ്കില്‍ കുടെ ഇരിക്കുമോ. അനാവശ്യമായി വിവാദങ്ങള്‍ ആരും ഉണ്ടാക്കരുതെന്ന് നിര്‍ദ്ദേശിച്ച മുകേഷ് മാധ്യമങ്ങള്‍ ഇങ്ങിനെ ആരേയും വേട്ടയാടരുതെന്നും പറഞ്ഞു.

Tags : Amma 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ