General News

അമ്മയോഗത്തില്‍ ദിലീപിനു പിന്നില്‍ അണി നിരന്ന് താരങ്ങള്‍

Thu, Jun 29, 2017

Arabianewspaper 980
അമ്മയോഗത്തില്‍ ദിലീപിനു പിന്നില്‍ അണി നിരന്ന് താരങ്ങള്‍

താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ദിലീപിനെ വേട്ടയാടുന്നതിനെതിരെ എല്ലാവരും ഒന്നിച്ചു. തങ്ങളുടെ കൂടെയുള്ള ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. അതേസമയം, കേസില്‍ വാദിയായ താരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.


താരസംഘടനയിലെ സ്ത്രീകളുടെ വിഷയങ്ങളില്‍ ഇടപെടാത്തത് റിമാ കല്ലിങ്കലാണ് ഉന്നയിച്ചത്. എന്നാല്‍, സ്ത്രീ-പുരുഷ വേര്‍തിരിവില്ലെന്നും അമ്മയിലെ എല്ലാ അംഗങ്ങളും ഒരു പോലെയാണെന്നും പോലീസ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ ആരും പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിരരുതെന്ന് പ്രസിഡന്റ് ഇന്നസെന്റ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.


നേരത്തെ,. ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞത് തെറ്റായി ധരിച്ചതില്‍ എല്ലാവരോടും ദിലീപ് ഖേദം പ്രകടിപ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, കെ ബി ഗണേഷ് കുമാര്‍, മണിയന്‍ പിള്ള രാജു, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു,.


ഇപ്പോള്‍ നടക്കുന്ന വിഷയം അമ്മയില്‍ ആരും ഉന്നയിച്ചില്ല. ഈ വിഷയത്തില്‍ അഭിപ്രായം ക്ഷണിച്ചപ്പോള്‍ അംഗങ്ങള്‍ മൗനം പാലിച്ചു., താന്‍ നടിയെ കുറിച്ച് പറഞ്ഞ കാര്യഹ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ദിലീപ് പറഞ്ഞു. ഇതില്‍ ഖേദിക്കുന്നതായും ദീലീപ് യോഗത്തില്‍ പറഞ്ഞു,.


ഇപ്പോള്‍ സംഘടന പൊളിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു, ആടിനെ പട്ടിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അനുവദിക്കില്ല. ആരെയും ഒറ്റ തിരിഞ്ഞ് വേട്ടയാടാന്‍ അനുവദിക്കില്ല. അംഗങ്ങളെ തങ്ങള്‍ സംരക്ഷിക്കം. ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണ്.


വനിതാ സംഘടനയില്‍ തങ്ങള്‍ക്ക് ഒരു വിഷയവുമില്ല, അവര്‍ തങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ മാധ്യമങ്ങള്‍ക്കോണെ വിഷമം എന്നും മുകേഷ് ചോദിച്ചു. ആക്രമണത്തിനിരയായ നടി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നടി മഞ്ജു വാര്യരും യോഗത്തില്‍ പങ്കെടുത്തില്ല.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ