General News

നടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു- ദിലീപ്

Thu, Jun 29, 2017

Arabianewspaper 1089
നടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു- ദിലീപ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് റിയല്‍ എസ്റ്റേറ്റ് പങ്കാളിത്തം ഉണ്ടായിരുന്നു. ഈ സൗഹൃദം കുറച്ചു നാളിനു ശേഷം പൊളിഞ്ഞു. തന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെടുകയും ഭാര്യയുമായി താന്‍ കുടുതല്‍ അകലാന്‍ കാരണമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തന്റെ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയുരുന്നു. ഇത് തികച്ചും വ്യക്തിപരമായിരുന്നു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.


നടിയുമായുള്ള അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു, ഒഴിവാക്കിയത് തന്റെ സിനിമകളില്‍ നിന്നും മാത്രമാണെന്നും എന്നാല്‍, ഈ അകല്‍ച്ചയും പിണക്കവും തനിക്കെതിരെ ശത്രു സ്ഥാനത്ത് ഉണ്ടായിരുന്ന ചിലര്‍ മുതലെടുത്തതായാണ് സംശയമെന്നും ദിലീപ് പറഞ്ഞു.


നടിയെ ആക്രമിച്ച വിവരം താനറിയുന്നത് സുഹൃത്തു വിളിച്ചു പറയുമ്പോഴാണ്. ഇതിനെ തുടര്‍ന്ന നടിയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍., അവര്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് കുടുംബാഗങ്ങളുമായി സംസാരിച്ചിരുന്നു.


പതിമൂന്നു മണിക്കൂര്‍ ആലുവ പോലീസ് ക്ലബില്‍ ഉണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്യലും മറ്റും ഉണ്ടായത് നാലോ അഞ്ചോ മണിക്കൂറുകള്‍ മാത്രമായിരുന്നു.


പോലീസ് എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി എഴുതി നല്‍കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയത് പീന്നീട് വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍,. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ദിലീപ് പോലീസിനോട് പറയുകയായിരുന്നു. ചലച്ചിത്ര മേഖലയില്‍ അടുത്തിടെയുണ്ടായ പ്രതിസന്ധിയും ഇതു പരിഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും ഇത് തനിക്ക് കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കിയതും ദിലീപ് വെളിപ്പെടുത്തി.


ബ്ലാക് മെയില്‍ ചെയ്യുന്നതിനു പിന്നില്‍ വമ്പന്‍മാരുണ്ടെന്നും തന്റെ സിനിമകളെ തകര്‍ക്കാനും സിനിമയില്‍ നിന്നും നിഷ്‌കാസനം ചെയ്യുവാനുമാണ് ചിലര്‍ അധോലോകങ്ങളെ കുട്ടുപിടിച്ച് രംഗത്ത് വന്നിരിക്കുന്നത്. പള്‍സര്‍ സുനിക്ക് വക്കാലത്തുമായി എത്തിയ ആളൂര്‍ പോലും ഈ അധോലോകത്തിന്റെ ഭാഗമാണെന്നും ദിലീപ് പോലീസിനോട് സംശയം പ്രകടിപ്പിച്ചു


ഈ കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് പോലീസ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ ഏതെങ്കിലും പങ്കുള്ളതായി ഒരു തെളിവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എന്നാല്‍, പൂര്‍ണമായും ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ പോലീസ് എസ് പി എവി ജോര്‍ജ് പറഞ്ഞു.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ