General News

ജൂലൈ ഒന്നു മുതല്‍ മാറ്റം . ഇത് നിങ്ങളുടെ ജീവിതത്തേയും ബാധിച്ചേക്കാം

Wed, Jun 28, 2017

Arabianewspaper 1372
ജൂലൈ ഒന്നു മുതല്‍ മാറ്റം . ഇത് നിങ്ങളുടെ ജീവിതത്തേയും ബാധിച്ചേക്കാം

ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് സുപ്രധാനമായ മാറ്റങ്ങളാണ് സംഭവിക്കുക. ചരക്കു സേവന നികുതി നടപ്പിലാകുന്നതോടെ ഒരു രാജ്യം ഒരു നികുതി എന്ന സംവിധാനം നിലവില്‍ വരും.


ചരക്കു സേവന നികുതി നടപ്പിലാകുന്നതോടെയാണ് സുപ്രധാനമായ മാറ്റങ്ങള്‍ സംഭവിക്കുക. ഉപഭോക്താവിന് ഗുണകരമാകുന്ന രീതിയില്‍ പല നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. യാത്ര ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബില്ലുകളിലാകും കുറവു വരുക. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നികുതി എന്നതും ഇതോടെ ഇല്ലാതാകും.


അതിര്‍ത്തികളിലെ സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റുകളില്‍ ലോറികളുടെ നീണ്ട നിര കണ്ടിരുന്നത് ഇനി അപ്രത്യക്ഷമാകുന്നതോടെ ഗതാഗതച്ചെലവും മറ്റും ആനുപാതികമായി കുറയും. പ്രവര്‍ത്തന ചിലവ് കുറയാനും ഇത് ഇടയാക്കും. ഇത് ഉത്പാദന മേഖലയിലുള്ളവര്‍ മുതല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ വരെയുള്ളവര്‍ക്ക് ആശ്വാസമാകും.


ഉത്പാദകരായ കോര്‍പറേറ്റ് ഉടമകള്‍ക്ക് നാല്‍പതു ശതമാനത്തോളം ഗതാഗത, സംഭരണ ചെലവ് കുറയാനും ഇത് ഇടയാക്കും. കയറ്റുമതി ചെയ്യുമ്പോള്‍ നികുതി കൊടുക്കേണ്ടതില്ലെന്നത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കുടുതല്‍ മത്സര ക്ഷമത കൈവരും.


നികുതി അടയ്ക്കുന്നവര്‍ക്ക് സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതില്ല. ജിഎസ്ടിഎന്‍ വെബ് സൈറ്റിലൂടെ ന്ികുതി ഓണ്‍ലൈനായി അടയ്ക്കാം. ഇതു മൂലം വില്‍പന നികുതി ചെക് പോസ്റ്റുകളില്‍ വന്‍ തുക കൈമടക്ക് നല്‍കുന്നതും മറ്റും ഒഴിവാകും.


ജിഎസ്ടി നടപ്പിലാകുന്നതിനൊപ്പം ജൂലൈ ഒന്നു മുതല്‍ മാറ്റം വരുന്ന മേഖലകള്‍ ഇനി പറയുന്നവയാണ്.


ആദായ നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും. ഇതിനായി ആധാര്‍ വിവരങ്ങള്‍ ആദായ നികുതി നമ്പറുമായി ബന്ധിപ്പിക്കണം.


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ് ആധാറുാമായി ബന്ധിപ്പിക്കണം. ഒന്നില്‍ കുടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇത് ഒഴിവാക്കും. ഇങ്ങിനെ ന്ികുതി വെട്ടിപ്പും തടയാനാകും. ആധാറുമായി ബന്ധപ്പെടുത്താത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.


പാന്‍കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും നിര്‍ബന്ധമാകും. ഇതുപോലെ പാസ്‌പോര്‍ട്ട് അപേക്ഷിക്കാനും ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാകും. തൊഴിലാളികളുടെ പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തും. പെന്‍ഷന്‍കാരും ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് റെയില്‍ വേ ടിക്കറ്റിലെ സൗജന്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത്.


ജൂലൈ ഒന്നുമുതല്‍ റെയില്‍ വേ സൗജന്യ നിരക്കുകള്‍ ലഭ്യമാക്കുന്നവര്‍ ആധാര്‍ കാര്‍ഡും കയ്യില്‍ കരുതണം. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്, ഗ്രാന്റുകള്‍ എന്നിവ ലഭ്യമാക്കാനും ആധാര്‍ നിര്‍ബന്ധമാകും. പൊതു വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാകും.


ജൂലൈ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്നവര്‍ ഡിപ്പാര്‍ചര്‍ കാര്‍ഡുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതില്ല. പ്രവാസികളായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നല്‍കേണ്ടി വരും. ഒരാള്‍ക്ക് 100 റിയാല്‍ (1,721 രൂപ ) വീതമാണ് നല്‍കേണ്ടത്. ഭാര്യയും രണ്ടു മക്കളുമുള്ള പ്രവാസി ഇതോടെ 300 റിയാല്‍ വീതം പ്രതിമാസം നല്‍കേണ്ടി വരും.


അടുത്ത വര്‍ഷം മുതല്‍ ഇത് 200 റിയാല്‍ വീതം ആക്കും. ഇതോടെ മേല്‍പ്പറഞ്ഞ കുടുംബം പ്രതിമാസം 600 റിയാലായി ഇത് മാറും. 2020 ആകുമ്പോഴേക്കും ഇത് പ്രതമാസം 400 റിയാലായി മാറുകയും ഇതേ കുടുംബം അന്ന് 1200 റിയാല്‍ പ്രതിമാസം അടയ്‌ക്കേണ്ടതായും വരും.


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ