General News

ജിഎസ്ടി : നോട്ട് നിരോധനം പോലെ പമ്പര വിഡ്ഡിത്തം -മമത

Wed, Jun 28, 2017

Arabianewspaper 1335
ജിഎസ്ടി : നോട്ട് നിരോധനം പോലെ പമ്പര വിഡ്ഡിത്തം -മമത

ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്നത് നോട്ട് നിരോധനം പോലെ പമ്പര വിഡ്ഡിത്തമായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.


ജൂണ്‍ മുപ്പതിന് അര്‍ദ്ധ രാത്രി ചേരുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ തൃണമൂൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കില്ലെന്ന് മമത പറഞ്ഞു,.


ചരക്കു സേവന നികുതി കേന്ദ്ര സര്‍ക്കാര്‍ ധൃതി പിടിച്ച് നടപ്പിലാക്കുകയാണെന്ന് മമത ആരോപിച്ചു,. ഇത് നോട്ട് നിരോധനം പോലെ പമ്പര വിഡ്ഡിത്തമായി മാറും. ഇത്തരമൊരു തീരുമാനം എടുത്തത് ദുരന്തപൂര്‍ണമായിരിക്കും. ജിഎസ്ടി നടപ്പിലാക്കാന്‍ കുടുതല്‍ സമയം അനുവദിക്കാനുള്ള തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ചെവി കൊണ്ടില്ല,.


വ്യാപാര സമൂഹമാകെ ആശങ്കയിലാണ്. പലരും ഭീതിയോടായണ് ജൂലൈ ഒന്നിനെ കാത്തിരിക്കുന്നത്. ഇനി മണിക്കൂറുകള്‍ മാത്രമാണ് ഈ നികുതി സമ്പ്രദായത്തിലേക്ക് കടക്കാന്‍ അവശേഷിക്കുന്നത്. അക്കൗണ്ടിംഗ് സോഫ്ട് വെയര്‍, ഇന്‍വോയിസ് തുടങ്ങിയവയൊക്കെ പലരും ഇനിയും സജ്ജമാക്കിയിട്ടില്ല. നിരവധി സംശയങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.


നിയമസഭയില്‍ ഇനിയും ജിഎസ്ടി പാസാക്കാത്ത ഏതാനും സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. തങ്ങള്‍ ജിഎസ്ടിക്ക് എതിരല്ലെന്നും എന്നാല്‍. ഇത് നടപ്പിലാക്കുമ്പോള്‍ ആശങ്കയുണ്ടെന്നും മമത പറഞ്ഞു.


ജിഎസ്ടി നടപ്പിലാക്കാന്‍ ഇനിയും ആറു മാസമെങ്കിലും കുറഞ്ഞത് വേണം. സാമ്പത്തിക മേഖലയെ പൊടുന്നനെ തകര്‍ക്കാനെ ഇപ്പോഴത്തെ ഈ നടപടി മൂലം കഴിയു.


ഏഴു വര്‍ഷത്തോളം ബിജെപി ഇതിനെ എതിര്‍ത്തിരുന്നതാണെന്നും ഇരപ്പാള്‍ മലക്കം മറിഞ്ഞത് അത്ഭുതപ്പെടുത്തുന്നുവെന്നും മമത പറഞ്ഞു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ