General News

പശുവിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ ആക്രമണം

Wed, Jun 28, 2017

Arabianewspaper 1353
പശുവിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ ആക്രമണം

വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ട സംഭവത്തെ തുടര്‍ന്ന് ജനക്കൂട്ടം വീടിനു തീവെച്ചു. വീട്ടുടമയെ മര്‍ദ്ദിക്കുകയും ചെയ്തു.


ഝാര്‍ഖണ്ഡിലെ ദിയോരിയിലാണ് പശുവിന്റെ പേരില്‍ ആക്രമണം നടന്നത്. ഉസ്മാന്‍ അന്‍സാരി എന്നയാളുടെ വീടിനു മുന്നിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.


ഇതേ തുടര്‍ന്ന് ഒരു സംഘമാളുകള്‍ ഇയാളുടെ വീട് ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തു. വീട് കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഇയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു.


സംഭവമറിഞ്ഞെത്തിയ പോലീസ് അന്‍സാരിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി. എന്നാല്‍, പോലീസ് വാഹനം തടയാനും കല്ലേറിയാനും ഇവര്‍ തുടങ്ങി. പോലീസ് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ജനക്കൂുട്ടം പിന്‍വാങ്ങിയത്. കല്ലേറില്‍ അമ്പതോളം പോലീസ്‌കാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ കുടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്

Tags : Jharkhand 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ