General News

ഫസല്‍ വധം : കൊടി സുനിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ നഷ്ടമായി

Wed, Jun 28, 2017

Arabianewspaper 1423
ഫസല്‍ വധം : കൊടി സുനിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ നഷ്ടമായി

കണ്ണൂര്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കൊടി സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ നഷ്ടപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍.


ഫസല്‍ വധത്തില്‍ നിര്‍ണായകമായേക്കാവുന്ന രേഖകളാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടമായിരിക്കുന്നത്.


2006 ഒക്ടോബറിലാണ് ഫസല്‍ കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിച്ച സംസ്ഥാന പോലീസ് പിന്നീട് കേസ് ഡയറി സിബിഐക്ക് കൈമാറിയപ്പോഴാണ് നിര്‍ണായകമായ ഫോണ്‍ രേഖകള്‍ അടങ്ങിയ ഫയല്‍ നഷ്ടപ്പെടുത്തിയത്.


പ്രതികളുടെ ടെലിഫോണ്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കത്തയച്ചതായി രേഖകള്‍ പറയുന്നു. എന്നാല്‍, ഫോണ്‍ വിളി രേഖകള്‍ ലഭിച്ച ശേഷം ഇവ ഫയലില്‍ നിന്നും അപ്രത്യക്ഷമായതായി സിബിഐ കരുതുന്നു.


കേസില്‍ മുഖ്യ പ്രതിയായ കൊടി സുനിയുടെ വാദം സംഭവം നടക്കുമ്പോള്‍ താന്‍ ബംഗലൂരിലാണെന്നായിരുന്നു. ഇത് തെറ്റെന്ന് തെളിയിക്കാന്‍ ടെലിഫോണ്‍ ടവര്‍ ലൊക്കേഷനും ഫോണ്‍ രേഖകളും ധാരാളം മതിയായിരുന്നു.


കേസ് അന്വേഷിച്ച സിബിഐക്ക് മുന്നില്‍ തെളിവു നല്‍കാനെത്തിയ ഡിസിപി രതീഷ് കൃഷ്ണന്‍ താന്‍ കോള്‍ രേഖകള്‍ പരിശോധിച്ചതായി പറഞ്ഞിരുന്നു. ഈ രേഖകള്‍ കേസ് ഡയറിക്കൊപ്പം സൂക്ഷിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘത്തിലെ വി വേണുഗോപാലനും കോള്‍ രേഖകള്‍ പരിശോധിച്ചിരുന്നതായി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


കേസിന് വഴിത്തിരിവായി കഴിഞ്ഞ ദിവസം പുറത്തു വന്ന മൊഴിയ്ക്ക് പിന്നാലെയാണ് രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയാണ് പുറത്തു വന്നത്. എന്നാല്‍, കേസ് പരിഗണിക്കുന്ന സിബിഐ കോടതി ഈ മൊഴി തള്ളി. പോലീസ് കസ്റ്റഡിയിലെ മൊഴിക്ക് നിയമപരിരക്ഷ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


മൊഴി പുറത്തു വന്ന ശേഷം സൂബീഷ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് താന്‍ സ്വമേധായ പറഞ്ഞതല്ലെന്നും തന്നെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags : Fazal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ