General News

ലോക് നാഥ് ബഹ്‌റ വീണ്ടും ഡിജിപി

Wed, Jun 28, 2017

Arabianewspaper 1401
ലോക് നാഥ് ബഹ്‌റ വീണ്ടും ഡിജിപി

സുപ്രീം കോടതിയുടെ വിധിയുമായി ഡിജിപി സ്ഥാനത്ത് പുനരവരോധിക്കപ്പെട്ട ടി പി സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കുന്നതോടെ പോലീസ് മേധാവിയായി വീണ്ടും ലോക് നാഥ് ബഹ്‌റ എത്തും.


ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനം എടുത്തു. വിജിലന്‍സ് ഡയറക്ടറായി തല്‍ക്കാലത്തേക്ക് നിയമിതനായ ബഹ്‌റ തിരിച്ച് ഡിജിപി പദവിയില്‍ എത്തുമെന്ന് ഉറപ്പായിരുന്നു.


എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സെന്‍ കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്ത് ലോക്‌നാഥ് ബഹ്‌റയെ പകരം നിയമിക്കുകയായിരുന്നു. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.


മെയ് ഒമ്പതിനാണ് സെന്‍കുമാര്‍ വീണ്ടും അധികാരമേറ്റത്. ഇതേ തുടര്‍ന്ന് ബഹ്‌റയെ വിജിലന്‍സിലേക്ക് മാറ്റുകയായിരുന്നു,.വീണ്ടും പോലീസ് മേധാവിയായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും, മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തനിക്ക് പൂര്‍ത്തിയാക്കണമെന്നും തന്റെ ശൈലിയില്‍ മാറ്റം വരുത്തുമെന്നും ബഹ്‌റ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ