General News

13 മണിക്കൂറിനു ശേഷം ദിലീപും, നാദിര്‍ഷയും പുറത്തിറങ്ങി

Wed, Jun 28, 2017

Arabianewspaper 1477
13 മണിക്കൂറിനു ശേഷം ദിലീപും, നാദിര്‍ഷയും പുറത്തിറങ്ങി

പതിമൂന്നു മണിക്കൂര്‍ നീണ്ട മൊഴി എടുപ്പും ചോദ്യം ചെയ്യലിനു ശേഷം നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും പുലര്‍ച്ചെ 1.05 ന് ആലുവ പോലീസ് ക്ലബില്‍ നിന്നും പുറത്തിറങ്ങി. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ദിലീപ് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേസ് ശരിയായ വഴിക്ക് തന്നെയാണ് നടക്കുന്നത്. വിശദമായ മൊഴിയാണ് നല്‍കിയിത്. കേസില്‍ സത്യം പുറത്തു വരേണ്ടത് തന്റെ കൂടെ ആവശ്യമാണെന്നും ദിലീപ് പുറത്തു കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോഴാണ് ദിലീവും നാദിര്‍ഷായും ആലുവ പോലീസ് ക്ലബില്‍ എത്തിയത്.


നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര് സുനിയും ജയിലില്‍ ഇയാളുടെ സഹതടവുകാരനുമായ വിഷ്ണും തന്നെയും നാദിര്‍ഷായേയും ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് മൂന്നു മാസം മുമ്പ് ദിലീപ് നല്‍കിയ പരാതിയില്‍ മൊഴി എടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു.


എന്നാല്‍, മൊഴി എടുക്കലും ചോദ്യം ചെയ്യലും മണിക്കൂറുകള്‍ നീളുകയായിരുന്നു കൊച്ചിയില്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം ദിലീപിന്റെ സാന്നിദ്ധ്യത്തിനായി രാതി എട്ടുമണിക്കാണ് ആരംഭിച്ചത്. എന്നാല്‍. യോഗം രാത്രി പന്ത്രണ്ടു വരെ നീണ്ടിട്ടും ദിലീപ് പുറത്തു വന്നില്ല.


ഇതിനെ തുടര്‍ന്ന് യോഗത്തിനു ശേഷം നടന്‍ സിദ്ദിഖ് ആലുവ പോലീസ് ക്ലബില്‍ എത്തി. തുടര്‍ന്ന് നാദിര്‍ഷായുടെ സഹോദരന്‍ സമദും എത്തി എന്നാല്‍, പോലീസ് ഇവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് സമദിനെ അകത്തേക്ക കയറ്റി വിട്ടു. മിനിട്ടുകള്‍ക്കു ശേഷം ദിലിപും നാദിര്‍ഷായും പുറത്തിറങ്ങുകയായിരുന്നു.


ദിലീപിന്റെ മാനജേര്‍ അപ്പുണ്ണിയും ഈ സമയമത്രയും പോലീസ് ക്ലബില്‍ ഉണ്ടായിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് പോലീസ് ക്ലബില്‍ മോഴി രേഖപ്പെടുത്തിയത്.


 ബ്ലാക്ക് മെയില്‍ ചെയ്ത സംഭവുമായുള്ള കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇരുവരേയും വ്യത്യസ്തമുറികളില്‍ ഇരുത്തി ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.


പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ ചെയ്ത സംഭവത്തിനെ കുറിച്ചും കത്ത് കൈമാറിയതിനെ കുറിച്ചും നാദിര്‍ഷയും ദിലീപും മൊഴി നല്‍കിയിട്ടുണ്ട്.


തങ്ങളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പദ്ധതിയെന്നും ഒന്നര കോടി തന്നില്ലെങ്കില്‍ നാദിര്‍ഷായുടേയും ദീലീപിന്റേയും പേരുകള്‍ പുറത്തു പറയുമെന്നുമായിരുന്നു ഭീഷണി.


കത്തും ടെലിഫോണ്‍ സംഭാഷണവും അടിസ്ഥാനമാക്കിയാണ് പുതിയ മൊഴി എടുക്കുന്നത്. തനിക്ക് പറയാനുള്ളത് പോലീസിനോടും കോടതിയോടും പറയുമെന്നും മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ലെന്നും ദിലീപ് പറഞ്ഞു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ