General News

മോഡിക്ക് പഞ്ചറാകാത്ത സൈക്കിള്‍ സമ്മാനമായി നല്‍കി ഡച്ച് പ്രധാനമന്ത്രി

Wed, Jun 28, 2017

Arabianewspaper 1442
മോഡിക്ക് പഞ്ചറാകാത്ത സൈക്കിള്‍ സമ്മാനമായി നല്‍കി ഡച്ച് പ്രധാനമന്ത്രി

പോര്‍ചുഗല്‍, യുഎസ്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മോഡി ഡെല്‍ഹിയില്‍ മടങ്ങിയെത്തി. രാവിലെ പാലം വിമാനത്താവളത്തില്‍ എത്തിയ മോഡിയെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബൊക്കെ നല്‍കി സ്വീകരിച്ചു,


നേരത്തെ, നെതര്‍ലാന്‍ഡ്‌സില്‍ ഒരു ദിവസം ചെലവഴിച്ച മോഡി പ്രധാനമന്ത്രി മാര്‍ക് റൂട്ടെയുമായി കൂടിക്കാഴ്ച നടത്തി. യുഎസില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മോഡി നെതര്‍ലാന്‍ഡ്‌സില്‍ എത്തിയത്.


മോഡിക്ക് സമ്മാനമായി റൂട്ടെ നല്‍കിയതാകട്ടെ ഒരു സൈക്കിളും. തനിക്ക് സൈക്കിള്‍ സമ്മാനിച്ച റുട്ടെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് മോഡി ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


പഞ്ചറാകാത്ത ടയറുകളുള്ള സൈക്കിളാണ് റുട്ടെ മോഡിക്ക് നല്‍കിയത്. മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകളും മൂന്നു സ്പീഡ് ഗിയറുകളുമുള്ള പ്രമുഖ ഡച്ച് ബ്രാന്‍ഡായ ബറ്റവുസ് സൈക്കിളാണ് മോഡിക്ക് ലഭിച്ചത്. നെതര്‍ലാന്‍ഡില്‍ ജനങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സാധാരണക്കാരന്റെ വാഹമാണിത്. ജനസംഖ്യയില്‍ 36 ശതമാനവും നഗരയാത്രയ്ക്ക് സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.


പ്രധാനമന്ത്രി റുട്ടെയാകട്ടെ ദിവസവും ഓഫീസിലെത്തുന്നതും തിരിച്ച് വീട്ടില്‍ പോകുന്നതും സൈക്കിളിലാണ്. കോണ്‍വോയി ഇല്ലാതെ സഞ്ചരിക്കുന്നയാളാണ് റുട്ടെ. മോഡിക്ക് സൈക്കിള്‍ സമ്മാനിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ഇരുവരും പൊട്ടിച്ചിരിച്ചു കൊണ്ടുള്ള ചിത്രമാണ് നല്‍കിയിരിക്കുന്നത്. വൈക്കീട്ട് നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനും .യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തിനും നെതര്‍ലാന്‍ഡ്‌സിന്റെ പുര്‍ണ പിന്തുണയുണ്ടാകുമെന്ന് റൂട്ടെ പറഞ്ഞു.


നാലു ദിവസം കൊണ്ട് മൂന്നു രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞെത്തിയ മോഡി ഇതിനിടെ 33 കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. രണ്ടു രാത്രികള്‍ വിമാനത്തിലാണ് ചെലവഴിച്ചത്. വിദേശയാത്രയ്ക്ക് ചെലവഴിച്ച 96 മണിക്കൂറില്‍ 33 മണിക്കൂറും വിമാനത്തില്‍ പറക്കുകയായിരുന്നുവെന്നതും പ്രത്യേകതയാണ്.


ബുധനാഴ്ച രാവിലെ 6 മണ്ിക്ക് ഡെല്‍ഹിയിലെത്തിയ മോഡി പതിനൊന്നോടെ ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാനും എത്തി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ