General News

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് ലഭിച്ച വാഗ്ദാനം രണ്ടു ലക്ഷം രൂപ

Wed, Jun 28, 2017

Arabianewspaper 1477
ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് ലഭിച്ച വാഗ്ദാനം രണ്ടു ലക്ഷം രൂപ

സഹതടവുകാരനെ ഉപയോഗിച്ച് ദിലീപിനെ ഭീഷണിപ്പെടുത്താന്‍ ജയിലില്‍ കിടന്ന പള്‍സര്‍ സുനി നല്‍കിയത് രണ്ടു ലക്ഷം രൂപയുടെ വാഗ്ദാനമെന്ന് പോലീസ്. ഭീഷണിക്കത്തു കൈമാറുന്നതിനും ഫോണ്‍വിളിക്കുന്നതിനുമാണ് ഈ തുക വാഗ്ദാനം ചെയ്തതെന്ന് വിഷ്ണു വെളിപ്പെടുത്തിയതായി പോലീസ്


നിയമ വിദ്യാര്‍ത്ഥിക്കും പള്‍സര്‍സുനി നിയമ പരിരക്ഷ വാഗ്ദാനം ചെയ്തിരുന്നു. തനിക്ക് കത്തെഴുതി നല്‍കിയാല്‍ നിയമ വിദ്യാര്‍ത്ഥി ഇപ്പോള്‍ നേരിടുന്ന വിചാരണയ്ക്ക് മുന്തിയ വക്കീലിനെ തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.


ഇതോടെ പള്‍സര്‍ സുനി ദിലീപിനെ കുടുക്കാന്‍ മറ്റാര്‍ക്കോ വേണ്ടി ക്വട്ടേഷന്‍ എടുത്തതായാണ് പോലീസ് സംശയിക്കുന്നു. കേസില്‍ സംശയത്തിന്റെ നിഴലിലായ ദിലീപിനെ ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുകയും കത്തെഴുതുകയും ചെയത്ത. ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേര് പറയുമെന്നായിരുന്നു ഭീഷണി.


ജയിലില്‍ വെച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി വിളിച്ചിരുന്നു. ഇതിനുള്ള ഫോണ്‍ കടത്തിയത് വിഷ്ണുവാണെന്നും പോലീസ് പറയുന്നു. ഉപയോഗത്തിനു ശേഷം ഫോണ്‍ ജയിലില്‍ നിന്നും പുറത്തേക്കും കടത്തി.


കേസ് കുടുതല്‍ സങ്കീര്‍ണമാകുകയാണെന്നാണ് സൂചന. സിനിമാ മേഖലയിലെ വന്‍ കുടിപ്പകയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നതെന്നാണ് പോലീസ് കരുതുന്നത്.സ

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ